Showing posts with label പലവക. Show all posts
Showing posts with label പലവക. Show all posts
Friday, 31 December 2021
Monday, 22 November 2021
Thursday, 28 October 2021
Wednesday, 27 October 2021
Sunday, 15 April 2018
പീഡനം..
ഹോട്ടല്‍ മുറിയിലെ ബാത്ത്ടബ്ബില്‍ ഇളം ചൂടു വെള്ളത്തില്‍ കിടന്നു കൊണ്ട് ബാലു ചിന്തിയ്ക്കുകയായിരുന്നു-ഉത്രാടമിങ്ങെത്താറായിരിയ്ക്കുന്നു.വിവാഹനിശ്ചയത്തിനു വെറും ഇരുപത്തി മൂന്ന് ദിവസം കൂടിയുണ്ട്.
കോട്ടയം നഗരത്തില്‍ ഓഫീസ് ആവശ്യത്തിനായി മുറിയെടുക്കുമ്പോള്‍ എറ്റവും സന്തോഷം തോന്നിയതു കല്യാണത്തിനു മുന്നേ തന്നെ ലേഖയുമായി ചിലവഴിയ്ക്കാന്‍ കഴിയുന്ന ആ നല്ല നിമിഷങ്ങളെക്കുറിച്ചോര്‍ക്കുമ്പൊളായിരുന്നു.
അവളുമായി സ്വകാര്യമായി സംസാരിച്ചിരിയ്ക്കാന്‍ ഒരിടം നോക്കിയെടുക്കണം..കല്യാണത്തിനു മുന്‍പെ കറങ്ങി നടക്കുന്നത് ചിലപ്പോല്‍ ബന്ധുക്കള്‍ക്കാര്‍ക്കും ഇഷ്ടപ്പെട്ടെന്നു വരില്ല .എത്രയും പെട്ടെന്ന് ഒരു ലോണ്‍ ശരിയാക്കിയെടുക്കണം.ഒരു പുതിയ പെണ്‍കുട്ടി കയറി വരുമ്പോള്‍ വീടു നന്നായൊരുക്കിയല്ലെ പറ്റൂ..കുറച്ചു പണം പലിശയ്ക്കെടുക്കേണ്ടി വരും.അച്ചനായി വരുത്തി വച്ച കടങ്ങള്‍ തന്നെ തീര്‍ന്നിട്ടില്ല.ആധാരത്തിണ്റ്റെ ഈടില്‍ തരാനായി അവറാനോടൊന്നു പറഞ്ഞു നോക്കാം.തരുമായിരിയ്ക്കും.
.
ക്ളിം..കോളിംഗ് ബെല്ലിണ്റ്റെ സ്വരം. റൂം ബോയി ആയിരിയ്ക്കും..കോഫി പറഞ്ഞിരുന്നു.
യേസ്,കമിന്‍..അവന്‍ കേട്ടോ ആവൊ??
കതകടയ്ക്കുന്ന സ്വരം..സമയം പത്താകാറായിരിയ്ക്കുന്നു..തല വേദനിയ്ക്കുന്നുണ്ട്.രാത്രി അകത്താക്കിയ വോട്ക്കയുടെ ഹാങ്ങ് ഓവര്‍ ഇതു വരെ മാറിയിട്ടില്ല..ഓഫിസില്‍ പതിനൊന്നിനെങ്കിലും എത്തണം..
ബാലു ടവല്‍ വലിച്ചെടുത്ത് തല തുവര്‍ത്തി അതു തന്നെ ചുറ്റിയുടുത്ത് ബാത്ത്‌റൂമിണ്റ്റെ പുറത്തെയ്ക്കിറങ്ങി.
പെട്ടെന്ന് മുന്നിലായി മുറിയിലുള്ള ആളെ കണ്ട് ബാലു ഞെട്ടി.
ലേഖ?നീ എങ്ങനെ ഇവിടെ?
സോഫയില്‍ ഇരുന്നു കൊണ്ട് ലേഖ മുഖം പൊത്തി ചിരിച്ചു.
ഇതെന്നാ വേഷമാ ബാലുവേട്ടാ?
അവളുടെ മുഖം ചുമന്നു തുടുത്തിരുന്നു.
ബാലു പെട്ടെന്ന് ഊറ്‍ന്ന് പോകാറായ ടവല്‍ കൂട്ടിപ്പിടിച്ചു.
എടീ,നീയിവിടെ?ആരേലും കണ്ടാലോ?നീയിന്ന് കോളേജില്‍ പോയില്ലേ?
കണ്ടാലെന്നാ നീയെന്നെ കെട്ടാന്‍ പോകുവല്ലേ..പിന്നെന്നാ പ്രശ്നം?
ഞാനൊന്നു ഡ്രസ്സ് ചെയ്യട്ടെ ലേഖാ..
എന്തിനാ ചേട്ടാ?ഇന്ന് ചേട്ടന്‍ പോകണ്ട.നമുക്കിവിടെ സംസാരിച്ചിരിയ്ക്കാം.എനിയ്ക്ക് വൈകുന്നേരമേ വീട്ടില്‍ കയറാന്‍ പറ്റൂ.
എന്നാലുമെണ്റ്റെ ലേഖേ.നിണ്റ്റെയൊരു ചങ്കൂറ്റം..
ചേട്ടന്‍ ഇങ്ങടുത്തു വന്നിരിയ്ക്കെന്നെ.
ബാലുവിന് നാവു വരളുന്ന പോലെ തോന്നി.എന്തോ ഒന്ന് തൊലിപ്പുറത്ത് കൂടി ഇഴഞ്ഞു നീങ്ങുന്ന പോലെ.ടൌവ്വല്‍ തുടകള്‍ക്കിടയിലേക്ക് ചൊരുക്കി വച്ച് പതിയെ സൊഫയിലേയ്ക്കമര്‍ന്നിരുന്നു.
ചേട്ടാ ഞാനൊന്ന് മടിയിലിരുന്നോട്ടെ?
ലേഖയുടെ ചോദ്യം കേട്ടു ബാലു ഞെട്ടി.വിലക്കണമെന്നുണ്ടെങ്കിലും പറ്റാത്ത അവസ്ഥ.വഴങ്ങുന്നതാണ് നല്ലത്.
ലേഖ മടിയിലിരുന്ന് കഴിഞ്ഞിരിയ്ക്കുന്നു.ഇനി എന്താ ഭഗവാനെ ഞാന്‍ ചെയ്യേണ്ട്?
ഹനുമാന്‍ സ്വാമീ ശക്തി തരണേ.ബാലു മനസ്സില്‍ പ്രാര്‍ഥിച്ചു.
ങാ,കെട്ടാന്‍ പോകുന്ന പെണ്ണല്ലേ.
മടിയിലിരുത്തി മുലകളില്‍ തലോടുന്നതിനിടയില്‍ ലേഖ പറയുന്നുണ്ടായിരുന്നു-‘എണ്റ്റെ ആദ്യത്തെ അനുഭവമാ ചേട്ടാ,താങ്ക്സ്.’
ലേഖ പെട്ടെന്നെണീറ്റ് ബാലുവിനെ വലിച്ച് കട്ടിലിലേയ്ക്കിട്ടു.
ബാലുവിന് ഭയം തോന്നിത്തുടങ്ങിയിട്ടുണ്ടായിരുന്നു. മനസ്സില്‍ ദൈവവും ചെകുത്താനും തമ്മില്‍ വടംവലി നടക്കുന്നു.
അവളുടെ കയ്യില്‍ നിന്നും മോചിതനായി ബാലു പറഞ്ഞു-സാധനം കയ്യിലില്ല മോളെ.
നാണത്തോടെ ലേഖയുടെ മറുപടി- 'സാരമില്ല ചേട്ടാ നമുക്കിടയില്‍ ആരും വരാത്തതാ എനിക്കിഷ്ടം'.
അതു കേള്‍ക്കാന്‍ നില്‍ക്കാതെ ബാലു അലമാരി തുറന്ന് ഡ്രസ്സ് എടുത്തിടാന്‍ തുടങ്ങിയിരുന്നു.
നീ ഇരിക്ക് ഞനിപ്പോ വരാം.
പുറത്തെക്ക് വേഗത്തില്‍ നടക്കുന്നതിനിടെ ബാലു ചിന്തിച്ചു.ഇതൊക്കെ ഇപ്പൊളേ വേണമോ?
ചെകുത്താന്‍ പറഞ്ഞു- 'ബാലൂ അതു നിണ്റ്റെ പെണ്ണാ..'
ഹോട്ടലിണ്റ്റെ മുന്നിലെ സെക്യൂരിറ്റി ചോദിച്ചു എന്താ സാറെ ഇത്ര വെപ്റാളപ്പെട്ട്?
‘ഒന്നുമില്ല ചേട്ടാ,മരുന്നു വാങ്ങണം.നല്ല തല വേദന’
.അടുത്തുള്ള മെഡിക്കല്‍ സ്റ്റോറില്‍ നിന്നും ഒരു പാക്കറ്റ് കോന്‍ഡവും വാങ്ങി പടികള്‍ ഒാടിക്കയറി ബാലു റൂമിലെത്തി.
അവളിലേക്കു പടന്നു കയറുന്നതിണ്റ്റെ ആലസ്യത്തിനിടക്ക് ലേഖ പറയുന്നതു ബാലു കേട്ടു.-'രക്തം വരുന്നുണ്ടോന്നു നോക്കു ചേട്ടാ,ഞാന്‍ കന്യകയാണ്.'
എണ്റ്റെ പൊന്നു ലേഖേ!!!ബാലു അവളെ നെഞ്ചോടു ചേര്‍ത്തുപിടിച്ചു.
മണിക്കൂറുകള്‍ക്കു ശേഷം തളറ്‍ന്നുറങ്ങുവായിരുന്ന ബാലുവിനെ വിലിച്ചുണര്‍ത്തി ചുണ്ടുകളില്‍ ചുംബിച്ചു ലേഖ പറഞ്ഞു-ബാലുവേട്ടാ ഞാന്‍ പോകുവാ,സമയം ആറായി.ഞാന്‍ വീട്ടില്‍ ചെന്നിട്ടു വിളിക്കാം.
ശരി ,മോളെ.
പിന്നെയും കിടക്കയിലേയ്ക്ക് ചാഞ്ഞ ബാലു എഴുന്നേറ്റത് ഒരു മണിയ്ക്കൂറിനു ശേഷമായിരുന്നു.
കട്ടിലിനു അരികിലായി കിടക്കുന്ന മൊബൈല്‍ ഫോണ്‍ അപ്പോളാണ് ബാലു കണ്ടത്.
ഫോണിലെ ഫയലുകളിലൂടെ സഞ്ചരിച്ച ബാലുവിണ്റ്റെ കണ്ണിലൂടെ പോയ ചിത്രങ്ങളിലെയും വീഡിയോകളിലേയും നായിക ലേഖ തന്നെ ആയിരുന്നു.നായകന്‍ ബാലുവിനെക്കാള്‍ സുന്ദരനായിരുന്നു.അവനോടും എന്തൊക്കെയോ ലേഖ പിറുപിറുക്കുന്നുണ്ടായിരുന്നു.
അന്നു ബാലു ഒരു ശപഥം ചെയ്തു.-“ഉത്രാടദിവസം അതു നടക്കില്ല.”
മാസങ്ങള്‍ക്ക് ശേഷം ഇറങ്ങിയ പ്റമുഖ ദിനപ്പത്രത്തിലെ അപ്രധാനമായ ഏഴാം പേജ് വാര്‍ത്തകളിളൊന്നിതായിരുന്നു.
"കോട്ടയം: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ
കോട്ടയം,കുമളി,കൊഡൈക്കനാല്‍,കന്യാകുമാരി,ഗുരുവായൂറ്‍ എന്നിവിടങ്ങളില്‍ കൊണ്ടു പോയി
പീഡിപ്പിച്ച മാള കുഞ്ചാലുമ്മൂട് തെക്കേതില്‍ വീട്ടില്‍ ശിവദാസന്‍ നായരുടേയും
വിജയകുമാരിയമ്മയുടെയും മകന്‍ സൊഫ്റ്റ്‌വെയര്‍ എങ്ങിനീയറ്‍ ബാലഗോപാല്‍(32 വയസ്സ്)പോലീസ്
കസ്റ്റഡിയില്‍.കോട്ടയം സ്വദേശിയായ 23 വയസ്സുകാരിയുടെ പരാതിയിന്‍മേലിലാണ് അറസ്റ്റ്.പ്രതിയെ
15 ദിവസത്തെക്ക് കോടതി റിമാണ്ടില്‍ വിട്ടു."
Sunday, 10 June 2012
ദൈവത്തിന്റെ ടാപ്പ്..
‘എടീ ഒന്നിങ്ങു വന്നേ..കുഞ്ഞ് അപ്പിയിട്ടെന്നു തോന്നുന്നു’..
‘വരുന്നൂ മനുഷ്യാ’-അടുക്കളയില് നിന്നും സുമയുടെ സ്വരം..
‘എന്നാല്പിന്നെ ഞാന്‍ തന്നെ കഴുകിക്കൊടുക്കാമെടീ’-രവി പിറുപിറുത്തു..
‘വന്നേടാ മോനെ,അച്ഛന്‍ കഴുകിത്തരാം’.
മുറ്റത്തെ ടാപ്പിന്റെ മുന്നില്‍ തിരിച്ചു നിര്‍ത്തി അപ്പൂട്ടണ്റ്റെ ചന്തി കഴുകാന്‍ തുടങ്ങിയതും സുമയുടെ നിലവിളി കേട്ടു-‘അവിടെ കഴുകരുത് രവിയേട്ടാ’..
മുറ്റത്തെ ടാപ്പിന്റെ മുന്നില്‍ തിരിച്ചു നിര്‍ത്തി അപ്പൂട്ടണ്റ്റെ ചന്തി കഴുകാന്‍ തുടങ്ങിയതും സുമയുടെ നിലവിളി കേട്ടു-‘അവിടെ കഴുകരുത് രവിയേട്ടാ’..
‘നീ പോടീ, എന്താ ഇവിടെ ചന്തി കഴുകിയാല്’?
‘അത് നിലവിളക്ക് കഴുകുന്ന ടാപ്പാ..ദൈവകോപം കിട്ടും’.കരച്ചിലോടെ സുമ പറഞ്ഞു.
‘നിലവിളക്ക് കഴുകുന്ന ടാപ്പോ,ഒന്നു പോടീ,ചന്തിയിത്രയും വില കുറഞ്ഞ സാധനമാണോ??കുഞ്ഞിനെ എടുത്തൊണ്ടു പോയെ നീ’..രവി പല്ലിറുമി..ദൈവത്തിനും ടാപ്പോ!!
സുമയുടെ ഏങ്ങലടി അപ്പോളേക്കും ഉച്ചസ്ഥായിയില് ആയിക്കഴിഞ്ഞിരുന്നു..മുറ്റം ചവിട്ടി മെതിച്ച് നടക്കുന്നതിനിടയില് രവി ഓര്‍ത്തു..സ്വസ്ഥത കളയാനായിട്ട് ഇപ്പോള് ദേ ഒരു ടാപ്പ്..അതും ദൈവത്തിന്..
ഇതാണ് പുതിയ വീട്ടില് ഒരു പൂജാമുറി പോലും വേണ്ടെന്നു വച്ചത്..പൂജാമുറിയെങ്ങാനും വച്ചാല് പിന്നെ സമാധാനം പോയതു തന്നെ..കുഞ്ഞ് അതിനു മുന്നില് മൂത്രം ഒഴിക്കാന്‍ പാടില്ല..മുറിക്കു മുന്നിലൂടെ ലുങ്കി മടക്കി കുത്തി നടക്കാന്‍ പാടില്ല..മീനും ഇറച്ചിയുടെയും മണം തീരെ പാടില്ല..ഇത്തരം ഭക്തി ഒരു രോഗമാണോ?? എങ്കില് തണ്റ്റെ ഭാര്യയുടെ പ്രശ്നം അതു തന്നെയാണ്..മുടിഞ്ഞ ഭക്തി കൊണ്ട് തോറ്റു..
തന്റെ അച്ഛന്‍ സുകുമാരപിള്ള പണ്ടൊരു തുലാഭാരം നേര്‍ന്നതിണ്റ്റെ ക്ഷീണം ഇതു വരെ മാറിയിട്ടില്ല..മകനായ ഞാന്‍ ജനിച്ചപ്പോള് ശര്‍ക്കര കൊണ്ട് ദേവിയ്ക്കൊരു തുലാഭാരം പിള്ളേച്ചന്‍ നേര്‍ന്നിരുന്നത്രെ..എന്നാല്‍ ശര്‍ക്കരയുടെ വില നിലവാരം അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഉയര്‍ന്നത് കൊണ്ടും മകന്റെ ഭാരം നാള്‍ക്കുനാള് കൂടി വരുന്നതു കൊണ്ടും സുകുമാരപിള്ളക്ക് തുലാഭാരത്തില് താല്പ്പര്യം നഷ്ടപ്പെട്ടെന്നാണ് കേട്ടു കേള്‍വി..വലിയ ദേവിഭക്തനായതിനാല് എളിയ ഭക്തണ്റ്റെ ഈ അവിവേകം ദേവിയങ്ങു ക്ഷമിച്ചെയ്ക്കും എന്നു കരുതി ഇരിക്കുമ്പോളാണ് ഗതികേടിന് പിള്ളേച്ചന്‍ ഒരു ദുര്‍ബല നിമിഷത്തില് ഈ കാര്യം മരുമകളോടു പറഞ്ഞത്..അതിനു ശേഷം ജഗപൊക,.പൊടിപൂരം!!!അതുവരെയുണ്ടായ എല്ലാ ആപത്തുകളും വിപത്തുകളും ദൈവകോപ സിദ്ധാന്തത്തിലൂടെ സുമ വിശകലനം ചെയ്തു..എന്തിനേറെ ഭര്‍ത്താവ് തല തിരിഞ്ഞു പോയതിനു കാരണവും തുലാഭാരം നടത്താത്തതു കൊണ്ടാണെന്നു പ്രസ്താവനയിറക്കി..പ്രശ്ന പരിഹാരത്തിനും ഭര്‍ത്താവിണ്റ്റെ ഉന്നമനത്തിനുമായി മുപ്പതു തേങ്ങ വിവിധ അമ്പലങ്ങളിലായി ഉടച്ചു തീര്‍ത്തു..ഇതു പോരാഞ്ഞു പിള്ളേച്ചണ്റ്റെ ദോഷം തീര്‍ക്കാനായി അറുപതു തേങ്ങയും,എല്ലാമറിഞ്ഞിട്ടും ഒരാഴ്ച്ച തേങ്ങയുടയ്ക്കാന് ലേറ്റായതിണ്റ്റെ ക്ഷീണം തീര്‍ക്കാന്‍ ഒരു തേങ്ങയും കൂട്ടി തൊണ്ണൂറ്റി ഒന്നു തേങ്ങ ഉടച്ചപ്പോളാണത്രെ സുമയ്ക്കു സമാധാനം കിട്ടിയത്..ഇതെല്ലാം കണ്ട് ചിന്താകുലനായ പിള്ളേച്ചന്‍ മകണ്റ്റെ തിരിഞ്ഞ തല നേരെയാക്കാനും മരുമകളുടെ സമാധാനത്തിനും വേണ്ടി ഏറ്റവും അടുത്ത മുഹൂര്‍ത്തത്തില്‍ തന്നെ തുലാഭാരമങ്ങു നടത്തിയത്രെ.
ടാപ്പില് ചന്തി കഴുകിയതിണ്റ്റെ ദോഷങ്ങളേയും പരിഹാരക്രിയകളേയും പറ്റിയാകും അടുത്ത മാസങ്ങളിലെ ചര്‍ച്ച..എണ്റ്റെ പൊന്നു ദേവീ..ഒരു പുതിയ ടാപ്പ് എന്തായാലും അടിയന്‍ വച്ചു തന്നിരിയ്ക്കും,ഉറപ്പ്..ജാഗ്വര്‍ കമ്പനിയുടെ ടാപ്പ് തന്നെ ഇരിയ്ക്കട്ടെ..സമാധാനമാണല്ലോ ഏറ്റവുംവലുത്'..ഹാര്ഡ്വെയര്‍ സ്റ്റോറിലേയ്ക്ക് നടക്കുമ്പോളെയ്ക്കും രവി ഓര്‍ത്തു..
Friday, 13 April 2012
ഒരു കുരുന്ന് ജീവന്‍ കൂടി..
രണ്ടു ദിവസം മുന്‍പുള്ള പത്രങ്ങളില്‍ കണ്ട ഒരു കുരുന്നിണ്റ്റെ മുഖം മനസ്സില്‍
നിന്ന് എത്ര പറിച്ചെറിയാന്‍ നോക്കിയിട്ടും സാധിക്കാതതു കൊണ്ടാണ് ഇങ്ങനെ ഒരു
കുറിപ്പെഴുതാന്‍ തോന്നിയത്.സ്വന്തം അച്ഛനാല്‍ മര്‍ദ്ദിയ്ക്കപ്പെട്ട്' മരണമടഞ്ഞ
'അഫ്രീന്‍' എന്ന ആ കുഞ്ഞ് പെണ്‍കുട്ടിയുടെ ചിത്രം അത്ര പെട്ടെന്നൊന്നും നമ്മള്‍
മറന്നു കൂടാ എന്ന് തോന്നുന്നു..ഒരു പുരുഷന്‍ എത്ര ക്രൂരനായാലും സ്വന്തം ബീജത്തില്‍
പിറന്ന മൂന്നു മാസം പ്രായമായ കുഞ്ഞിനെ മര്‍ദ്ദിയ്ക്കാനുള്ള മനസ്സ് വരുമൊ??അതും
അതൊരു പെണ്‍കുട്ടി ആയതു കൊണ്ടു മാത്രം..ആ കുഞ്ഞിണ്റ്റെ ശരീരത്തില്‍ സിഗരറ്റ്
കൊണ്ട് പൊള്ളിക്കാന്‍ തൊന്നുന്ന ആ ക്രൂരതയെ എങ്ങനെ നമുക്ക് ഉള്‍ക്കൊള്ളാന്‍
കഴിയും?ഇങ്ങനെയുള്ളവനൊക്കെ 'പിതാവ്' എന്ന ആ സ്ഥാനം അര്‍ഹിയ്ക്കുന്നുണ്ടോ?ആ
നിസ്സഹായായ അമ്മയ്ക്ക് പത്ത് മാസം ചുമന്ന് പ്രസവിച്ച ആ കുരുന്നിണ്റ്റെ മുഖം ഇനി
ജീവിതത്തില്‍ മറക്കാന്‍ പറ്റുമോ?ഒരു കുഞ്ഞിനെ ചുമരില്‍ അടിച്ച് കൊലപ്പെടുത്താന്‍
തോന്നുന്ന ആ ക്രൂരത ചെയ്ത 'ഉമര്‍ ഫറൂക്' എന്ന ചെകുത്താന് എന്ത് ശിക്ഷ
കൊടുത്താല്‍ മതിയാകും??ആണ്‍കുട്ടി പിറന്നപ്പോള്‍ 'ഞാന്‍ ഒരു പാടു തെറ്റൊന്നും
ചെയ്തിട്ടില്ല,അത് കൊണ്ട് എനിയ്ക്ക് ആണിനെ കിട്ടി' എന്ന് വിളിച്ചു പറഞ്ഞു നടന്ന
നല്ല വിദ്യാഭ്യാസമുള്ള ഒരു മാന്യനെ കാണാന്‍ എനിയ്ക്ക് സാധിച്ചിട്ടുണ്ട്.ആതു പോലെ
മകള്‍ ജനിയ്ക്കാനായി പ്രാര്‍ഥനയും വഴിപാടുമായി നടന്ന ഒരു പിതാവിനെ പറ്റിയും
കേട്ടിട്ടുണ്ട്. ഒരു കാര്യത്തില്‍ നമ്മള്‍ മലയാളിയ്ക്ക്
അഭിമാനിയ്ക്കാം.എനിയ്ക്ക് രണ്ടു പെണ്‍കുട്ടികളാണുള്ളതെന്ന് അഭിമാനത്തൊടു കൂടി
പറയുന്ന ഒരു പാട് അച്ഛന്‍മാരെ നമുക്ക് ഇവിടെ കാണാന്‍ കഴിയും..പെണ്‍കുട്ടിയെ
സ്വന്തം മാറോടു ചേര്‍ത്ത് വളര്‍ത്തുകയും അവള്‍ക്കൊരു വലിയ പനി വന്നപ്പൊള്‍ സ്വന്തം
ഭാര്യയുടെയും മകണ്റ്റെയും മുന്നില്‍ കരഞ്ഞു പോയ ഒരു അച്ഛണ്റ്റെ മകനാണ് ഞാനെന്ന്
എനിയ്ക്ക് അഭിമാനത്തൊടു കൂടി പറയാം..അങ്ങനെയുള്ളവരേ പിതാവെന്ന സ്ഥാനം
അര്‍ഹിയ്ക്കുന്നുള്ളൂ..
Thursday, 22 March 2012
പൂനത്തിണ്റ്റെ വാക്കും പഴയ ചാക്കും..
'പൂനം പാണ്ഡെ' എന്ന പേര് അറിയാത്തവനായി ഇപ്പൊള്‍ ഇന്ത്യാ മഹാരാജ്യത്തില്‍
ആണൊരുത്തന്‍ ഇല്ല എന്നു തൊന്നുന്നു..അത്ര കണ്ട് ഹിറ്റായിരിക്കുന്നു പൂനം
ചേച്ചി..ഇന്ത്യ,ക്രിക്കറ്റ് ലോകകപ്പ് നെടുകയാണെങ്കില്‍ തുണിയും ഊരിഞ്ഞെറിഞ്ഞ് പിറന്ന സ്യൂട്ടില്‍ എന്‍ എച്ച് തോറും ഓടുമെന്നൊക്കെ പറഞ്ഞ്, വീട്ടില്‍ ഇരുന്നു
കളി കണ്ടിരുന്ന പാവം ചെക്കന്‍മാരെയല്ലിയൊ, പുള്ളിക്കാരത്തി വെറുതെ ഇളക്കി വിട്ടത്..'സെല്‍ഫ് മാര്‍ക്കറ്റിംഗ് 'എന്ന പൂനാമണിയുടെ ലക്ഷ്യത്തിനായി കൂട്ടു പിടിച്ചതോ,എത്ര വലിയ ടീമിണ്റ്റെ കൂടെ
വേണെലും ജയിക്കാനും ചെറിയ ടീമിണ്റ്റെ കൂടെ തോല്‍ക്കാനും ലവലേശം മടിയില്ലാത്ത
നമ്മുടെ ഇന്ത്യന്‍ ടീമിനെയും.എന്തായാലും നമ്മുടെ ചുണക്കുട്ടന്‍മാര്‍ ക്രിക്കറ്റ്
ലോകകപ്പ് നേടുമെന്ന് പൂനം ചേച്ചി സ്വപ്നത്തില്‍ പോലും വിചാരിച്ചു കാണില്ല എന്നു
തീര്‍ച്ച.ജയിച്ചപ്പൊള്‍ ചേച്ചി 'കാണിക്കാനുള്ളതൊക്കെ പിന്നെ കാണിച്ചു തരാം' എന്നും
പറഞ്ഞ് നൈസായി തടി തപ്പിയത്രെ.പിന്നൊരു കാര്യം,എന്തേലും കാണിച്ചു തരാമോ എന്ന്
നമ്മളാരും ചോദിച്ചില്ലല്ലൊ,അല്ലേ??അപ്പോ ഇങ്ങൊട്ട് മധുര വാഗ്ദാനങ്ങളും തന്നിട്ട്
കാര്യത്തൊട് അടുക്കുമ്പൊള്‍ ഒരു മാതിരി രാഷ്ട്രീയക്കാരെ പോലെ..ഛെ,കഷ്ടമായി
പോയി..യുവരാജ് സിങ്ങിണ്റ്റെയും സച്ചിണ്റ്റെയും മികവില്‍ ജയിച്ചു കേറി വന്ന
ഇന്ത്യന്‍ ടീം ഒന്നു ഉഷാറായത് പൂനാമണിയുടെ 'ഫ്രീ ഷോ' വാഗ്ദാനത്തൊടെയാണെന്നാണ്
കേട്ടു കെള്‍വി.അതു വരെ ആണ്ടിലും ആവണിയ്ക്കും മാത്രം ഫോം ആയിക്കൊണ്ടിരുന്ന
ഇന്ത്യന്‍ ക്യാപ്ടന്‍ പോലും ശ്രീലങ്കന്‍ ബൌളര്‍മാരെ തല്ലി തകര്‍ത്തു കളഞ്ഞത്
നമ്മള്‍ കണ്ടല്ലോ..ഇതെല്ലാം കഴിഞ്ഞ് കുളിച്ചൊരുങ്ങി വന്ന് സീന്‍
കാണാനിരുന്നപ്പോളല്ലേ പാവങ്ങളെ പൂനാമണി പുല്ലു പോലെ തേച്ചിട്ടു പൊയത്. ഇതൊരുമാതിരി
ഉണ്ണാന്‍ വിളിച്ചിട്ട്,ചോറില്ലെന്നു പറഞ്ഞ പൊലെ ആയിപ്പോയി,കേട്ടൊ..അതിനു ശേഷം
ഒളിവില്‍ പോയ പൂനം ചേച്ചി വീണ്ടും ഏഷ്യാ കപ്പോടെ വീണ്ടും
രംഗത്തെത്തിയിരിയ്ക്കുന്നുവത്രെ..വിരാട് കൊഹ്‌ലിയുടെ അത്ഭുത ബാറ്റിംഗ്
പ്രകടനത്തിനു ശേഷം പൂനം ചേച്ചി തണ്റ്റെ അരികും മൂലയുമൊക്കെ കാണിച്ച് ഒരു കിടപ്പു
കിടന്നത്രെ..അതും പോരാഞ്ഞ് 'ഇതെല്ലാം വിരാടനു വേണ്ടി' എന്ന് റ്റ്വിറ്ററില്‍ കൂടി
ചിലച്ചത്രെ..ഇപ്പൊള്‍ ആര്‍ക്കു കാണണം,അരികും മൂലയുമൊക്കെ,ഇവള്‍ക്കൊന്ന്
എഴുന്നേറ്റു പൊയ്ക്കൂടെ,എന്നാണത്രെ പൊതു ജനാഭിപ്രായം..ഇരുന്നിരുന്ന് കാണിച്ചു
കൊടുത്തപ്പൊള്‍ ആര്‍ക്കും കാണണ്ടാ പോലും,പാവം പൂനാമണി..
ഇത്തരം പൂനം പാണ്ഡെമാരോട് നമുക്കൊന്നേ പറയാനുള്ളൂ,ആള്‍ക്കാരെ വടിയാക്കുന്ന ഇത്തരം തറപ്പരിപാടിക്കിറങ്ങാതെ കുറച്ചൊക്കെ കഷ്ടപ്പെട്ട് പ്രശസ്തിയുണ്ടാക്കാന്‍ നോക്ക്..എന്തേലുമൊക്കെ കാണാന്‍ ആഗ്രഹമുള്ളവര്‍ എങ്ങനേലും കാശു മുടക്കി കണ്ടൊളുമെന്നേ..
Picture courtesy : bollyguide.com
ഇത്തരം പൂനം പാണ്ഡെമാരോട് നമുക്കൊന്നേ പറയാനുള്ളൂ,ആള്‍ക്കാരെ വടിയാക്കുന്ന ഇത്തരം തറപ്പരിപാടിക്കിറങ്ങാതെ കുറച്ചൊക്കെ കഷ്ടപ്പെട്ട് പ്രശസ്തിയുണ്ടാക്കാന്‍ നോക്ക്..എന്തേലുമൊക്കെ കാണാന്‍ ആഗ്രഹമുള്ളവര്‍ എങ്ങനേലും കാശു മുടക്കി കണ്ടൊളുമെന്നേ..
Picture courtesy : bollyguide.com
Sunday, 18 March 2012
അവണ്റ്റെ ഒടുക്കത്തെ ബിരിയാണി..
ഗോവിന്ദചാമി ബിരിയാണി സമരത്തില്‍..ബിരിയാണി കൊടുത്തില്ലേല്‍ പട്ടിണി കിടന്ന് ചാകും
പോലും..അതു മാത്രമോ,കണ്ണൂര്‍ ജയിലിലെ സൌകര്യം പോരാഞ്ഞ് പൂജപ്പുരയില്‍ മുറി
വേണമത്രെ..ഇതൊക്കെ പോരാഞ്ഞ് ജയില്‍ മുറിയിലെ ക്യാമറയും തകര്‍ത്ത്,വെള്ളം
കുടിക്കാന്‍ കൊടുത്ത പാത്രത്തില്‍ മൂത്രവും ഒഴിച്ചു പൊലീസേമാന്‍മാരുടെ
മുഖത്തെറിഞ്ഞത്രെ..എന്തെ നമ്മുടെ പൊലിസ് ഇങ്ങനെ??പോക്കറ്റടിക്കാരനെ മൂത്രം
കുടിപ്പിച്ചും മലം തീറ്റിച്ചും രസിയ്ക്കുന്ന നമ്മുടെ ഏമാന്‍മാരുടെ ലീലാവിലാസങ്ങള്‍
എവിടെ പോയ് മറഞ്ഞു?ഇവനെയൊന്നു പീഡിപ്പിയ്ക്കാന്‍ ഇവിടാരുമില്ലേ?ഇവനെന്താ മൂത്രം
കുടിപ്പിച്ചാല്‍ കുടിയ്കത്തില്ലെ??ഒന്നു നിര്‍ബന്ധിച്ചു നൊക്കാമല്ലോ? ഇങ്ങനെ
പൊകുന്നു നാട്ടുകാരുടെ ന്യായമായ സംശയങ്ങള്‍..പാവപ്പെട്ട കള്ളന് ജട്ടിയും ചാമിക്ക്
ബെര്‍മുഡയും..എന്താ ഇവണ്റ്റെ ബെര്‍മുഡാ ട്രയാങ്കിളിനു ഒരു ചവിട്ടു കൊടുത്താല്‍
ഇവന്‍ ജട്ടി ഇടില്ലേ??ലുങ്കിയില്‍ കെട്ടി തൂങ്ങി ചാവാതിരിയ്ക്കാന്‍ ബെര്‍മുഡ
കൊടുത്തതാണെന്ന് പോലീസ് ഭാഷ്യം..ഇവനൊക്കെ ചത്തു പോയാല് പിന്നെ പാവപ്പെട്ട
പൊലീസിനാണല്ലൊ പുലിവാല്..എന്തായാലും ഇപ്പോള്‍ ചാമി ഒന്നു
കൊഴുത്തിട്ടുണ്ടത്രെ..നമ്മുടെ കേരളാ പോലീസിണ്റ്റെ കയ്യില്‍ കിട്ടിയാല്‍ ആരും
കൊഴുത്തു പോകുമെന്നും,അതു വെറും കൊഴുപ്പല്ല,ഇടി കൊണ്ടു പഴുത്തതാണെന്നും
ജനസംസാരമുണ്ട്.ഇനിയവന് മട്ടണും ബിരിയാണിയും വേണം പൊലും.."അരിയും തിന്ന്
ആശാരിച്ചിയേയും കടിച്ചിട്ടും പട്ടിക്കാണത്രെ മുറുമുറുപ്പ്'.പ്രീയ
പട്ടികളേ,നിങ്ങള്‍ ക്ഷമിയ്ക്കുക..തമിഴണ്റ്റെ പ്രമുഖപത്രമായ ദിനമലരില്‍ ഒരു പ്രത്യേക
ലേഖകന്‍ , ചാമിയെന്ന കുഞ്ഞാടിനെ വധശിക്ഷയ്ക്കു വിധിച്ചത് മനുഷ്യാവകാശ ലംഘനമാണെന്ന്
പ്രസ്താവനയിറക്കിയത്രെ..സ്വന്തം അമ്മ പെങ്ങന്‍മാരെയും ഭാര്യയെയും മകളെയും ഇത്തരം
ചാമിമാര്‍ക്കു കൂട്ടിക്കൊടുക്കാന്‍ മടിയില്ലാത്ത ഈ പ്രത്യേക ലേഖകണ്റ്റെ ആത്മരോക്ഷം
പ്രസിദ്ധീകരിച്ച ദിനമലര്‍ ഒരു ടൊയ്ലെറ്റ് ടിഷ്യുവായി അധ:പതിച്ചിരിയ്ക്കുന്നുവെന്നു
തോന്നുന്നു..ചിന്താശേഷിയുള്ള തമിഴ് സഹോദരങ്ങളേ,നിങ്ങളെങ്കിലും
പ്രതിഷേധിക്കുക.നാളെ ഇതു നിങ്ങള്‍ക്കും സംഭവിയ്ക്കാം..എന്തായാലും നമ്മുടെയൊക്കെ
നെഞ്ചിലെ വേദനയായി മാറിയ ആ പാവം പെണ്‍കുട്ടിയോട് എന്തെങ്കിലും കരുണയുണ്ടെങ്കില്‍
പ്രീയ പോലീസ് സുഹൃത്തുക്കളേ,പഴയ മൂന്നാം മുറയും പച്ച ഈര്‍ക്കിലി പ്രയോഗവുമൊക്കെ
പുതിയ തലമുറയ്ക്കു പകര്‍ന്നു കൊടുക്കാന്‍ ഇത്തരം ചാമിമാരെ ഉപയോഗപ്പെടുത്തുക..കേരള
ജനത എന്നും നിങ്ങളുടെ കൂടെയുണ്ടാകും..
ചിത്രത്തിനു കടപ്പാട്: ശ്രീ ജയരാജ് ടി. ജി ,രാഷ്ട്രദീപിക
Wednesday, 7 March 2012
കുടിയന്‍മാരേ നിങ്ങള്‍ക്കുണ്ട് KSRTC..
രണ്ടെണ്ണം അടിച്ച് മധുര സ്വപ്നങ്ങളും കണ്ട് സുഖമായി ട്രെയിനില്‍ സഞ്ചരിച്ചിരുന്ന മലയാളി കുടിയന്‍മാര്‍ക്ക് വീണ്ടും നിരാശയുടെ നാളുകള്‍..രണ്ട് ടിക്കറ്റ് എക്സാമിനര്‍മാരും ഒരു ഗവണ്‍മണ്റ്റ് ഉദ്യോഗസ്ഥനും കൂടി തകത്തു കളഞ്ഞത് ഒരു വലിയ ജനവിഭാഗത്തിണ്റ്റെ സ്വപ്നങ്ങളായിരുന്നു.'ഓണം വന്നാലും ഉണ്ണി പിറന്നാലും കുടിയനു കുമ്പിളില്‍ തന്നെ കഞ്ഞി' എന്നാണത്രെ പുതിയ ചൊല്ല്.മദ്യപിച്ച് വീട്ടിലെത്തിയാല്‍ ഭാര്യയുടെ ആട്ടും തുപ്പും,വഴിയില്‍ കിടന്നാല്‍ നായയുടെ ശല്യം,ട്രെയിനില്‍ കേറാമെന്നു വച്ചാല്‍ ഊത്തു മെഷീനുമായി പോലീസ്,ഇനി സ്വന്തം വണ്ടിയില്‍ പോയാലോ,കുടിച്ച കള്ളിണ്റ്റെ അളവനുസരിച്ച് 10000 രൂപാ വരെ പിഴയും 4 വര്‍ഷം വരെ ഏമാന്‍മാരുടെ വക തടവും.സൈക്കിളൊടിച്ചു പൊകാമെന്ന് വച്ചാല്‍ അടിച്ചടിച്ച് കൂമ്പ് കരിഞ്ഞു പോയതു കാരണം,പഴയ പോലെ നിശ്ചലാവസ്ഥയിലിരിക്കുന്ന സൈക്കിളിണ്റ്റെ ജഡത്വത്തെ തരണം ചെയ്യാനുള്ള ആമ്പിയറുമില്ല, ബാലന്‍സാണേല്‍ പണ്ടേയില്ല..പുതിയ കുടിയ വിരുദ്ധ നിയമം നടപ്പില്‍ വന്നതിനു ശേഷം കേരളത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കറ്റ് 'മന്ദന്‍ പയലുകള്‍' എന്ന് കുടിയന്‍മാരാല്‍ അറിയപ്പെടുന്ന കുടിയ്ക്കാത്ത പൌരന്‍മാര്‍ക്കാണത്രെ.ബോറന്‍മാരാണേലും വല്ല കപ്പലണ്ടിയും കൊറിച്ച് ബാറില്‍ ഇരിയ്ക്കുകയും നന്നായി വണ്ടിയോടിയ്‌കുകയും ചെയ്യുന്ന ഈ വര്‍ഗ്ഗത്തിണ്റ്റെ സാന്നിധ്യം ,കേസിലും തടവിലും പിഴയിലും പെടാതെ വീടുകളില്‍ എത്തിപ്പെടാന്‍ വലിയ കുടിയന്‍മാര്‍ക്ക് സഹായകരമാകുന്നുണ്ടത്രെ..ട്രെയിനിനു വേണ്ടെങ്കിലും KSRTC ക്കു ഞങ്ങളെ വേണമെന്നുള്ളത് കുടിയന്‍മാര്‍ക്ക് ആശ്വാസത്തിനു വക നല്‍കുന്നു.പതിവായി സീസണ്‍ എടുത്ത് ട്രെയിനില്‍ സഞ്ചരിരിച്ചിരുന്ന മദ്യപാനികള്‍ സീസണൊക്കെ വലിച്ചെറിഞ്ഞ് ആനവണ്ടിയെ അഭയം പ്രാപിച്ചിരിക്കുകയാണ്.KSRTC വണ്ടിയില്‍ പാമ്പുകള്‍ സ്ഥിരമായി കയറുകയും വാളും,ഉറുമിയും വീശുന്നതായും പരക്കെ റിപ്പൊര്‍ട്ട് ചെയ്യുന്നുണ്ട്. വാളും,ഉറുമിയും തലയറുക്കാതിരിക്കാന്‍ പരിചയും ഹെല്‍മറ്റും സ്ത്രീകള്‍ക്കു പടച്ചട്ടയും KSRTC വണ്ടിയില്‍ നിര്‍ബന്ധമാക്കാന്‍ ആലോചനയുണ്ടത്രെ.അത്യുച്ചത്തില്‍ തെറി വിളിയ്‌കുന്ന കുടിയന്‍മാരുടെ കോണ്‍സണ്റ്റ്രേഷന്‍ കളയാന്‍ എഫ് എം ചളുവും ആനവണ്ടിയില്‍ നിര്‍ബന്ധമാക്കുമത്രെ..
പൊതുജന സമക്ഷം അഖില കെരളാ മദ്യപാനി അസോസിയേഷണ്റ്റെ അപേക്ഷ:
പ്രീയപ്പെട്ട അമ്മ പെങ്ങന്‍മാരെ,ശല്യപ്പെടുത്തുന്നതു പോയിട്ട് സ്ത്രീകളുടെ മുഖത്തു പൊലും ഞങ്ങളിനി നോക്കില്ല,അമ്മച്ചിയാണെ സത്യം..ദയവായി മനസ്സമാധാനത്തൊടു കൂടി കുടിച്ചു മരിയ്ക്കാന്‍ അനുവദിക്കണം.KSRTC യിലെങ്കിലും ഞങ്ങളെ നിരോധിയ്ക്കല്ലെ,പ്ളീസ്..
Saturday, 25 February 2012
തമിഴന് വെള്ളം മലയാളിയ്ക്ക് തേപ്പ്..
മലയാളിയുടെ മുല്ലപ്പെരിയാറു മോഹങ്ങള്‍ വീരചരമം പ്രാപിച്ചിട്ടു രണ്ടു മാസത്താളമായിരിക്കുന്നു.എന്തൊക്കെ ആയിരുന്നു?...ഭരണപക്ഷത്തിണ്റ്റെയും പ്രതിപക്ഷത്തിണ്റ്റെയും ജനനായകന്‍മാരുടെ ഉണ്ണാവ്രതങ്ങള്‍,മാധ്യമ സുഹൃത്തുക്കലുടെ തീപ്പൊരി ചര്‍ച്ചകള്‍,ജലസേചനണ്റ്റെ കട്ടൌട്ടുകള്‍,മത-രാഷ്ട്രിയ-സംസ്കാരിക നായകന്‍മാരുടെ വെല്ലുവിളികള്‍..എന്നിട്ടെന്തായി??.വിദഗ്ദ പഠനങ്ങളും തീര്‍പ്പു കല്‍പ്പിക്കലുകളും ഇനിയും വേണം പോലും.ശിവ ശിവ..ആടുത്ത മഴക്കാലത്തും നെഞ്ചില്‍ തീയുമായി മലയാളിയ്ക്ക് ഇരിക്കെണ്ടി വരുമെന്നു തീര്‍ച്ചയായി..എന്തായാലും തമിഴണ്റ്റെ കുറെ ഇടി മലയാളിയ്ക്കും മലയാളിയുടെ ഇടി തമിഴനും കിട്ടിയതു തന്നെ മിച്ചം.ഇടി മാത്രമൊ ഉണ്ണാവ്രതം കിടന്നു ഗ്യാസ് ട്രബിളിനു ചികിത്സ തേടുന്ന നമ്മുടെ വീരനായകന്‍മാരുടെ കാര്യമൊ?മാധ്യമ സുഹൃത്തുക്കളുടെയും ജനനായകന്‍മാരുടെയും വായില്‍ നിന്നു അനര്‍ഗ നിര്‍ഗളം പ്രവഹിച്ച ഉമിനീരില്‍ നിന്നും വൈദ്യുതി ഉല്‍പാദിപ്പിക്കാമായിരുന്നെങ്കില്‍ അടുത്ത കാലതൊന്നും വൈദ്യുതി ക്ഷാമം ഉണ്ടാകില്ലായിരുന്നു.ഭരണപക്ഷത്തിണ്റ്റെ തന്ത്രങ്ങളില്‍ ചിലതു ശ്രദ്ധേയമായി.പ്രധാനമന്ത്രിയെ കക്കൂസ്സില്‍ പോലും വിടാതെ ചര്‍ച്ച,ഹൈക്കമാണ്റ്റില്‍ സമ്മര്‍ദ്ധ തണ്റ്റ്രങ്ങള്‍.പക്ഷെ,എന്തു ചെയ്യാന്‍ കഴിയും?തമിഴണ്റ്റെ കോഴയമ്മച്ചി എല്ലാം നിഷ്പ്രയാസം തകര്‍ത്തു കളഞ്ഞത്രെ..കൊണ്ടും കൊടുത്തും പരിചയമുള്ള കോഴയമ്മച്ചിക്കു ആടിനെ പട്ടിയാക്കാനുള്ള വിദ്യ ആരും പഠിപ്പിച്ചു കൊടുക്കെണ്ടതില്ലല്ലൊ.റൂര്‍ക്കിയിലെ ഐ ഐ ടി ഇഞ്ചിനീരന്‍മാര്‍ക്കു വിവരമില്ലെന്നും വേണേല്‍ നാലാം ക്ളാസു ബിരുദധാരിയായ ഡോ.വൈക്കൊ പാണ്ടിയുടെ 'സ്പെഷ്യല്‍ പഠന റിപ്പോര്‍ട്ട്' ഹാജരാക്കാമെന്നും ആയമ്മ കല്‍പിച്ചത്രെ.അതു പ്രകാരം ജലനിരപ്പ് ഇനിയും കൂട്ടണം പോലും.റിച്റ്റര്‍ സ്കെയിലിനെക്കളും കിറു കൃത്യമായ വൈക്കൊ സ്കെയില്‍ പ്രകാരം പതിനഞ്ചു പൊയിണ്റ്റുകള്‍ വരെയുള്ള ഭൂകമ്പം, ഡാം പുട്ടു പൊലെ താങ്ങുമത്രെ.ഇനി ഡാം പൊട്ടിയാല്‍ തന്നെ മലയാളിയുടെ കാല്‍ മുട്ടിനു താഴെ മാത്രമെ നനയുകയുള്ളെന്നും,കേരളത്തിലെ മൂന്നു ജില്ലകളിലെ പുരുഷന്‍മാര്‍ മുണ്ട് പൊക്കിയുടുത്തും സ്ത്രീകള്‍ മൈക്രോ മിഡി പൊലുള്ള ആധുനിക വസ്ത്രങ്ങള്‍ ധരിച്ചാല്‍ വസ്ത്രം നനയുന്നതു ഒഴിവാക്കാമെന്നും പ്രസ്തുത റിപ്പൊര്‍ട്ടില്‍ പറയുന്നു.അതു കൂടാതെ കരികാല ചോളണ്റ്റെ കാലത്തു തമിഴണ്റ്റെ വെള്ളമില്ലാ തോട്ടില്‍ നിര്‍മിച്ച കല്ലണയുടെ ശക്തിയുടെ കാര്യം കൂടി ബോധിപ്പിച്ച് ഒരു ചെറിയ രാഷ്ട്രീയ ഭീഷണി കൂടി മുഴക്കി, കോഴയമ്മച്ചി കെന്ദ്രത്തെ ചുരുട്ടി കക്ഷത്താക്കി പോയി എന്നാണു കേട്ടു കേള്‍വി.അതിനു ശേഷം നമ്മുടെ മുഖ്യനേയും ജലസേചനനേയും 'ആലുവാ മണപ്പുറത്തു കണ്ട പരിചയം പോലും' ദില്ലിയിലുള്ള ദുഷ്ട്ടന്‍മാര്‍ കാണിച്ചില്ലത്രെ.'തൂറിയവനെ ചുമന്നാല്‍ ചുമന്നൊനും നാറും' എന്നു പിറുപിറുത്തുകൊണ്ടു കേന്ദ്രത്തെ പ്‌രാകിക്കൊണ്ടു അടുത്ത വണ്ടി കേറി പാവങ്ങള്‍ നാടു പിടിച്ചെന്നാണു അസൂയാലുക്കള്‍ പറയുന്നത്.വഴിയില്‍ കണ്ട എല്ലാതിനെയും എതിര്‍ക്കുന്ന നമ്മുടെ പ്രതിപക്ഷ സഖാക്കന്‍മാരും പ്രതീകാത്മക ഏകദിന ഉണ്ണാവ്രതങ്ങള്‍ക്കു ശേഷം വാലും ചുരുട്ടി ഓടി എന്നാണു കേള്‍വി.ഇതൊക്കെ വലിയ കാര്യമാണോ,വെടിയുണ്ടകള്‍ വന്നേല്‍ സഖാക്കള്‍ വിരിമാറു കാണിച്ചു കൊടുത്തെനേ എന്നു നമുക്കറിയാമല്ലൊ?പിന്നെ എടുത്തു പറയെണ്ട ഒരു കാര്യം മാധ്യമ സുഹൃത്തുക്കലുടെ ഛര്‍ദ്ദിച്ചതെല്ലാം വിഴുങ്ങിയുള്ള വിട വാങ്ങലാണു്.പുതിയ വാര്‍ത്തകള്‍ കിട്ടിയാലല്ലേ അരി മേടിക്കാന്‍ പറ്റൂ,പിള്ളേരെ വളര്‍ത്തേണ്ടെ.ഡാമിണ്റ്റെ സ്കോപ്പൊക്കെ ഏറിയാല്‍ രണ്ടു മാസം മാത്രം. ഇതൊക്കെ മനസ്സിലാക്കാന്‍ ജേര്‍ണലിസം പഠിയ്ക്കെണ്ട കാര്യമുണ്ടൊ അല്ലെ?
എന്തൊക്കെയായാലും സ്വന്തം ജീവണ്റ്റെ വില മലയാളിയ്ക്ക് മനസ്സിലായ സ്ഥിതിയ്ക്ക് ഇനിയും നമ്മള്‍ക്കു കാത്തിരിയ്ക്കാം..പുതിയ പുതിയ തേപ്പുകള്‍ക്കായി..
എന്തൊക്കെയായാലും സ്വന്തം ജീവണ്റ്റെ വില മലയാളിയ്ക്ക് മനസ്സിലായ സ്ഥിതിയ്ക്ക് ഇനിയും നമ്മള്‍ക്കു കാത്തിരിയ്ക്കാം..പുതിയ പുതിയ തേപ്പുകള്‍ക്കായി..
Monday, 20 February 2012
ഒന്നാം തീയതി ബാര്‍ തുറക്കുന്നതു കൊണ്ടുള്ള അഞ്ച് ഗുണങ്ങള്‍..
കേരള സംസ്ഥാനത്തു മാത്രം കണ്ടു വരുന്ന ഒരു അത്ഭുത പ്രതിഭാസമാണ് ഒന്നാം
തീയതികളിലുള്ള ബാര്‍,സിവില്‍ സപ്ളയ്യിസ് അടയ്യ്ക്കല്‍.ആരുടെയൊ വിചിത്രമായ
ഭാവനയില്‍ ഉരുത്തിരിഞ്ഞു വന്ന ആ ആശയം കൊണ്ടു കേരളത്തിനാകെ
ദോഷഫലങ്ങളാണുണ്ടായിട്ടുള്ളതെന്നു കുറച്ചു ഗവേഷകര്‍ കണ്ടെത്തുകയുണ്ടായി .ഒന്നാം
തീയതി ബാര്‍ തുറക്കുന്നതിലുള്ള ഗുണങ്ങളെപ്പറ്റിയുള്ള ആ മഹാന്‍മാരുടെ പഠനം
ഇപ്രകാരമാണ്...ഒന്നാമത്തെ ഗുണം 30-31 തീയതികളില്‍ പലിശക്കു പണമെടുക്കുന്നതും
കെട്ടു താലി പൊട്ടിക്കുന്നതും ഒഴിവാക്കാമെന്നതാണ്.30-31തീയതികളില്‍ ദീര്‍ഘവീക്ഷണം
ഉള്ള ഒരു ശരാശരി കുടിയണ്റ്റെ ചിന്ത എങ്ങനെലും കുറച്ചു മദ്യം സ്റ്റോക്ക്
ചെയ്യനാകുമെന്നത് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.അവന്‍ ലക്ഷ്യമിടുന്നതോ ഭാര്യയുടെ
താലി മാല,കുഞ്ഞുങ്ങളുടെ കമ്മല്‍,അയലത്തെ വീട്ടിലെ തേങ്ങ ഇങ്ങനെയുള്ള അനാവശ്യമായ
ആഡംബര വസ്തുക്കളെയാണ്.രണ്ടാമതായുള്ള ഗുണം നമ്മുടെ വീര ജവാന്‍മാരെ നമുക്കു്
അപമാനത്തില്‍ നിന്നു രക്ഷിക്കാം എന്നുള്ളതാണു്.ഒന്നാം തീയതികളില്‍ ക്വൊട്ട
കിട്ടുന്ന മദ്യത്തിനായി ജവാണ്റ്റെ വീട്ടിലെത്തുകയും അതു കിട്ടതെ വരുമ്പൊള്‍
നിരാശനായി അദ്ദേഹതെയും മാതാ പിതാക്കളെയും അശ്ളീലം പറയുന്ന അവസ്ത നമ്മുടെ നാട്ടില്‍
കണ്ടു തുടങ്ങിയിട്ടുണ്ട്. മൂന്നാമതായി വരുന്ന ഗുണം നമ്മുടെ കുടിയന്‍മാരായ
പൌരന്‍മാരുടെ കണ്ണും കരളും സംരക്ഷിക്കമെന്നുള്ളതാണ്.കിട്ടാത്ത മദ്യം സ്വയം നിര്‍മ്മിച്ചെടുക്കാനായി അവര്‍ സ്വയം പര്യാപ്തതയിലെക്കു
നീങ്ങുകയും തല്‍ഫലമായി പുതിയ മൂലകങ്ങല്‍ വികസിപ്പിച്ചെടുക്കുകയും ചെയ്യുന്നു.ഇങ്ങനെ
നിര്‍മിക്കപ്പെടുന്ന മൂലകങ്ങള്‍ കണ്ണിനും കരളിനും ദോഷമാണെന്നു നമ്മള്‍ പണ്ടെ
കൊണ്ടറിഞ്ഞതാണ്.മദ്യത്തിണ്റ്റെ അതെ ഗുണം തോന്നിക്കുന്ന സദ്യശ വസ്തുക്കളായ ടര്‍പന്‍
ഓയില്‍,പി വി സി പൈപ്പുകള്‍ ഒട്ടിക്കുന്ന സൊള്‍വണ്റ്റ് സിമണ്റ്റ് ഇതിണ്റ്റെയൊക്കെ
ഉപഭോഗം നിമിത്തം പൌരന്‍മാരുടെ കണ്ണും കരളും നശിപ്പിക്കപ്പെടുന്നു. നാലാമതെ ലക്ഷ്യം ഒന്നാം തീയതിയുടെ തലെ രാത്രിയിലെ റോഡപകടങ്ങള്‍
ഒഴിവാക്കുകയാണ്.രാത്രി വൈകി ഓഫീസില്‍ നിന്നിറങ്ങുന്ന സാധാരണ പൌരന്‍മാര്‍
പിറ്റെന്നത്തെ ദാഹജലത്തിനായി വായുഗുളിക മേടിക്കാനുള്ള വെപ്രാളത്തില്‍
വണ്ടിയുമെടുത്തു സിവില്‍ സപ്ളയ്യിസിലെക്കു പായുന്നു.ഇതു വഴിയാത്രികരുടെ ആരൊഗ്യത്തെ
സാരമായി ബാധിക്കാരുണ്ടെന്നു പഠനങ്ങല്‍ വ്യക്തമാക്കുന്നു.ഇതിനെ 'പരക്കം പാച്ചില്‍'
എന്നാണ് വിശേഷിപ്പിക്കുന്നത്.അഞ്ചാമതും അവസാനവുമായുള്ള ഗുണം ഇന്ധനലാഭമാണ്.കേരളത്തില്‍ മദ്യം കിട്ടാതെ
വാഹനവുമെടുത്തു ബൊര്‍ഡറ്‍ കടക്കുന്ന പൌരന്‍മാരുടെ എണ്ണം ഇന്നു വളരെ
കൂടുതലാണ്.നമ്മുടെ വിലപ്പെട്ട പെട്രോളും സമയവും ഇങ്ങനെ നഷ്ടപ്പെടുന്നു..ഒരു കാര്യം
പറഞ്ഞു കൊള്ളട്ടെ..'കുടിക്കാനുള്ളവര്‍ എങ്ങനെയും കുടിച്ചിരിക്കും' എന്ന
മഹദ്‌വചനത്തെ ഓര്‍ത്തു ഈ ജനദ്രോഹ നടപടിയെ പറ്റി പഠിക്കാന്‍ സര്‍ക്കാര്‍
തയ്യറാകണം.മദ്യത്തില്‍ നിന്നു നാടിനെ രക്ഷിക്കാന്‍ ശാസ്ത്രീയമായ പഠനമാണു വെണ്ടതു
അല്ലാതെ മണ്ടന്‍ ആശയങ്ങളല്ല എന്നു മനസ്സിലാക്കിയാല്‍ എല്ലാവറ്‍ക്കും നല്ലത്.
Sunday, 19 February 2012
വിശ്വസിച്ചാലും ഇല്ലെങ്കിലും..
'വിശ്വസിച്ചാലും ഇല്ലെങ്കിലും' എന്ന എഷ്യാനെറ്റിലെ ജനപ്രിയ പരമ്പര മിക്കപ്പൊഴും നമ്മുടെ രാത്രികളെ കൊഴുപ്പിക്കുന്നുണ്ട്.എന്തെല്ലാം വിശ്വസിക്കാനാകാത്ത കഥകളാണാവൊ നമ്മുടെ ഹ്യദയങ്ങളിലേക്കു അവര്‍ അടിച്ചു കയറ്റിയിരിക്കുന്നത്.തെറി വിളിക്കുന്ന അമ്മയും മകളും,രാത്രി കാലങ്ങളില്‍ ആള്‍ക്കാരെ വേട്ടയാടുന്ന രക്ഷസ്സുകള്‍,പ്രേതം കേറിയ അമ്മച്ചി,പാമ്പിനെ ചുട്ടതു കാരണം പാമ്പായി മാറിയ യുവതി,എന്‍ എച്ചു തൊറും മറഞ്ഞിരിക്കുന്ന ആക്സിടെണ്റ്റ് പ്രേതങ്ങള്‍,ഒളിച്ചു കാട്ടു ചോലയില്‍ കുളിക്കാനിറങ്ങിയ പെണ്‍കൊടിയെ ബലാത്സംഗം ചെയ്തു കൊന്ന നരാധമന്‍മാരായ യുവാക്കളൊടുള്ള വൈരാഗ്യം മൂലം വെള്ളം കുടിക്കന്‍ വരുന്ന പശുവിനെപ്പോലും കയത്തില്‍ മുക്കി കൊല്ലുന്ന യുവതിയായ പ്രേതം,ഇങ്ങനെ പോകുന്നു കഥകള്‍.പ്രേതങ്ങള്‍ മൂന്നു തരം -നല്ല വെള്ള സാരിയണിഞ്ഞു കാണുന്ന നീലിയെന്നു സാധാരണ അറിയപ്പെടുന്ന സുന്ദരിയായ ഹിന്ദു പ്രേതം,പച്ച ഉടയാടകളും തൊപ്പിയും അണിഞ്ഞു വരുന്ന പൊക്കറു ഹാജി പ്രേതം,വെള്ള മിഡിയും ടൊപ്പുമണിഞ്ഞു വലിയ രക്തമൂറുന്ന കൊമ്പല്ലുകളുള്ള ആനി പ്രേതം.ഇവയൊക്കെ നാട്ടും പുറങ്ങളില്‍ മാത്രമേ കണ്ടു വരുന്നുള്ളൂ.ഇവരെയൊക്കെ സ്തിരമായി സന്ധ്യകളില്‍ കാണാന്‍ ഭാഗ്യം ലഭിച്ച നാട്ടുകാരായ കുറച്ചു ഹതഭാഗ്യന്‍മാര്‍.ഇവരെയൊക്കെ കോര്‍ത്തിണക്കിയ പരമ്പര അങ്ങനെ മെഗാസീരിയല്‍ പോലെ ചിരഞ്ജീവിയായിഓടിക്കൊണ്ടിരിക്കുന്നു.നഗരത്തിലെ മാലിന്യങ്ങളിലും ട്രാഫിക്കിലും ഈ പ്രേതങ്ങള്‍ വരാറില്ല..ഇതൊക്കെയാന്നേലും,നമ്മള്‍ ചിന്തിക്കേണ്ട ഒരു കാര്യമുണ്ട്-സോറിയാസിസ് എന്ന അസുഖം ബാധിച്ച യുവതിയെ എത്ര എളുപ്പത്തിലാനു നമ്മുടെ ധീരസംവിധായകന്‍ പാമ്പാക്കി മാറ്റിയത്.കയത്തിലും കുളത്തിലുമൊക്കെ മുങ്ങി മരിക്കുകയും റോഡ് അപകടങ്ങളില്‍ മരിക്കുന്നവരെയും പ്രേതം കൊല്ലുന്നതാണെന്നു നമ്മളെ പറഞ്ഞു വിശ്വസിപ്പിക്കാനുള്ള ചങ്കൂട്റ്റം ഈ ഇരുപതാം നൂറ്റാണ്ടില്‍ കാണിക്കുന്ന ആ മാന്യദേഹത്തിനെ അഭിനന്ദിക്കാതെ വയ്യ.പുളിച്ച തെറി പറയുന്ന അമ്മയും മകളും വിശ്വസിക്കാവുന്ന ഒരു കാഴ്ച്ചയാണ്.ഷൂട്ടിങ്ങിനു വന്നവരെയും അമ്മച്ചിയും മോളും തള്ളക്ക് വിളിച്ചത്രെ.അമ്മച്ചിയും മോളും പരമ്പര കാണുന്നുണ്ടാവും.ദുര്‍മരണങ്ങളും ദുരന്തങ്ങളും ഉണ്ടാകാത്ത സ്ഥലങ്ങല്‍ വിരളമായ ഈ ലോകത്തു ഇങ്ങനെ മരണപ്പെട്ടവരെല്ലാം പ്രേതങ്ങളായി ഇറങ്ങിയാല്‍ ഗതാഗതം നിയന്ത്രിക്കാന്‍ അവരുടെ ഇടയില്‍ നിന്നു തന്നെ കുറച്ചു പേരെ റിക്രൂട്ട് ചെയ്യെണ്ടി വരും. .അല്ലയൊ സംവിധായക സുഹ്യത്തെ, ഇനിയും തിരക്കഥകള്‍ വേണമെങ്കില്‍ നമുക്കു തന്നെ സംഘടിപ്പിക്കാവുന്നതെയുള്ളൂ.കഥ ഇങ്ങനെയായാലൊ?അന്‍പതു വര്‍ഷങ്ങള്‍ക്കു മുന്‍പു മലബന്ധം മൂലം വിഷമിക്കുന്ന ഒരു ചെറുപ്പക്കാരന്‍ ആഗ്രഹം തീരുന്നതിനു മുന്‍പേ പഴയ കക്കൂസിലെ സ്ളാബ് പൊട്ടി കുഴിയില്‍ വീണു മരണമടയുന്നു.വര്‍ഷങ്ങള്‍ കഴിഞ്ഞതിനു ശേഷം ആ ഭാഗത്തു പുതുതായി വന്ന യൂറൊപ്യന്‍ കക്കൂസില്‍ നിന്നും മലബന്ധം മൂലം വിഷമിക്കുന്ന യുവാവിണ്റ്റെ മൂളലും ഞരക്കങ്ങളും കെള്‍ക്കാറുണ്ടത്രെ.ആഗ്രഹം സാധിക്കാതെ മരിച്ചതിനാലാകാം,പാവം..ആഗ്രഹപൂര്‍ത്തിക്കായി പ്രസ്തുത കക്കൂസില്‍ വരുന്നവരെല്ലാം മലബന്ധം മൂലം കഷ്ടപ്പെടാറുണ്ടത്രെ...ഈ കഥകളൊക്കെ നമ്മെ പഠിപ്പിക്കൂന്നതു ഇതാണ്-'വിശ്വസിച്ചാലും ഇല്ലെങ്കിലും' വിശ്വസിക്കരുതെ, പ്ളീസ്.. .
Subscribe to:
Posts (Atom)



















