Sunday, 10 June 2012

ദൈവത്തിണ്റ്റെ ടാപ്പ്‌..


‘എടീ  ഒന്നിങ്ങു വന്നേ..കുഞ്ഞ്‌ അപ്പിയിട്ടെന്നു തോന്നുന്നു’..

വരുന്നൂ മനുഷ്യാ’-അടുക്കളയില് നിന്നും സുമയുടെ സ്വരം..

എന്നാല്പിന്നെ ഞാന്‍ തന്നെ കഴുകിക്കൊടുക്കാമെടീ’-രവി പിറുപിറുത്തു..

വന്നേടാ മോനെ,അച്ഛന്‍ കഴുകിത്തരാം’.

മുറ്റത്തെ ടാപ്പിണ്റ്റെ മുന്നില്‍ തിരിച്ചു നിര്‍ത്തി അപ്പൂട്ടണ്റ്റെ ചന്തി കഴുകാന്‍ തുടങ്ങിയതും സുമയുടെ നിലവിളി കേട്ടു-‘അവിടെ കഴുകരുത് രവിയേട്ടാ’..

നീ പോടീ, എന്താ ഇവിടെ ചന്തി കഴുകിയാല്‌’?


അത് നിലവിളക്ക് കഴുകുന്ന ടാപ്പാ..ദൈവകോപം കിട്ടും’.കരച്ചിലോടെ സുമ പറഞ്ഞു.


നിലവിളക്ക് കഴുകുന്ന ടാപ്പോ,ഒന്നു പോടീ,ചന്തിയിത്രയും വില കുറഞ്ഞ സാധനമാണോ??കുഞ്ഞിനെ എടുത്തൊണ്ടു പോയെ നീ’..രവി പല്ലിറുമി..ദൈവത്തിനും ടാപ്പോ!!


സുമയുടെ ഏങ്ങലടി അപ്പോളേക്കും ഉച്ചസ്ഥായിയില് ആയിക്കഴിഞ്ഞിരുന്നു..മുറ്റം ചവിട്ടി മെതിച്ച് നടക്കുന്നതിനിടയില് രവി ഓര്‍ത്തു..സ്വസ്ഥത കളയാനായിട്ട് ഇപ്പോള് ദേ ഒരു ടാപ്പ്‌..അതും ദൈവത്തിന്‌..


ഇതാണ് പുതിയ വീട്ടില് ഒരു പൂജാമുറി പോലും വേണ്ടെന്നു വച്ചത്‌..പൂജാമുറിയെങ്ങാനും വച്ചാല് പിന്നെ സമാധാനം പോയതു തന്നെ..കുഞ്ഞ് അതിനു മുന്നില് മൂത്രം ഒഴിക്കാന്‍ പാടില്ല..മുറിക്കു മുന്നിലൂടെ ലുങ്കി മടക്കി കുത്തി നടക്കാന്‍ പാടില്ല..മീനും ഇറച്ചിയുടെയും മണം തീരെ പാടില്ല..ഇത്തരം ഭക്തി ഒരു രോഗമാണോ?? എങ്കില് തണ്റ്റെ ഭാര്യയുടെ പ്രശ്നം അതു തന്നെയാണ്‌..മുടിഞ്ഞ ഭക്തി കൊണ്ട്‌ തോറ്റു..

   തണ്റ്റെ അച്ഛന്‍ സുകുമാരപിള്ള പണ്ടൊരു തുലാഭാരം  നേര്‍ന്നതിണ്റ്റെ ക്ഷീണം ഇതു വരെ മാറിയിട്ടില്ല..മകനായ ഞാന്‍ ജനിച്ചപ്പോള് ശര്‍ക്കര കൊണ്ട് ദേവിയ്ക്കൊരു തുലാഭാരം പിള്ളേച്ചന്‍ നേര്‍ന്നിരുന്നത്രെ..എന്നാല്‍ ശര്‍ക്കരയുടെ വില നിലവാരം അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഉയര്‍ന്നത്‌ കൊണ്ടും മകണ്റ്റെ ഭാരം നാള്‍ക്കുനാള് കൂടി വരുന്നതു കൊണ്ടും സുകുമാരപിള്ളക്ക് തുലാഭാരത്തില് താല്പ്പര്യം നഷ്ടപ്പെട്ടെന്നാണ് കേട്ടു കേള്‍വി..വലിയ ദേവിഭക്തനായതിനാല് എളിയ ഭക്തണ്റ്റെ  അവിവേകം ദേവിയങ്ങു ക്ഷമിച്ചെയ്ക്കും എന്നു കരുതി ഇരിക്കുമ്പോളാണ് ഗതികേടിന് പിള്ളേച്ചന്‍ ഒരു ദുര്‍ബല നിമിഷത്തില്  കാര്യം മരുമകളോടു പറഞ്ഞത്‌..അതിനു ശേഷം ജഗപൊക,.പൊടിപൂരം!!!അതുവരെയുണ്ടായ എല്ലാ ആപത്തുകളും വിപത്തുകളും ദൈവകോപ സിദ്ധാന്തത്തിലൂടെ സുമ വിശകലനം ചെയ്തു..എന്തിനേറെ ഭര്‍ത്താവ്‌ തല തിരിഞ്ഞു പോയതിനു കാരണവും തുലാഭാരം നടത്താത്തതു കൊണ്ടാണെന്നു പ്രസ്താവനയിറക്കി..പ്രശ്ന പരിഹാരത്തിനും ഭര്‍ത്താവിണ്റ്റെ ഉന്നമനത്തിനുമായി മുപ്പതു തേങ്ങ വിവിധ അമ്പലങ്ങളിലായി ഉടച്ചു തീര്‍ത്തു..ഇതു പോരാഞ്ഞു പിള്ളേച്ചണ്റ്റെ ദോഷം തീര്‍ക്കാനായി അറുപതു തേങ്ങയും,എല്ലാമറിഞ്ഞിട്ടും ഒരാഴ്ച്ച തേങ്ങയുടയ്ക്കാന് ലേറ്റായതിണ്റ്റെ ക്ഷീണം തീര്‍ക്കാന്‍ ഒരു തേങ്ങയും കൂട്ടി തൊണ്ണൂറ്റി ഒന്നു തേങ്ങ ഉടച്ചപ്പോളാണത്രെ സുമയ്ക്കു സമാധാനം കിട്ടിയത്‌..ഇതെല്ലാം കണ്ട് ചിന്താകുലനായ പിള്ളേച്ചന്‍ മകണ്റ്റെ തിരിഞ്ഞ തല നേരെയാക്കാനും മരുമകളുടെ സമാധാനത്തിനും വേണ്ടി ഏറ്റവും അടുത്ത മുഹൂര്‍ത്തത്തില്‍ തന്നെ തുലാഭാരമങ്ങു നടത്തിയത്രെ.

   ടാപ്പില് ചന്തി കഴുകിയതിണ്റ്റെ ദോഷങ്ങളേയും പരിഹാരക്രിയകളേയും പറ്റിയാകും അടുത്ത മാസങ്ങളിലെ ചര്‍ച്ച..എണ്റ്റെ പൊന്നു ദേവീ..ഒരു പുതിയ ടാപ്പ് എന്തായാലും അടിയന്‍ വച്ചു തന്നിരിയ്ക്കും,ഉറപ്പ്‌..ജാഗ്വര്‍ കമ്പനിയുടെ ടാപ്പ് തന്നെ ഇരിയ്ക്കട്ടെ..സമാധാനമാണല്ലോ ഏറ്റവുംവലുത്‌'..ഹാര്ഡ്വെയര്‍ സ്റ്റോറിലേയ്ക്ക് നടക്കുമ്പോളെയ്ക്കും രവി ഓര്‍ത്തു..


15 comments:

 1. ചന്തി സൃഷ്ടിച്ചത് ദൈവം തന്നെയല്ലേന്ന് എനിക്കൊരു സംശയം.

  ReplyDelete
 2. 'അമിതമായാല്‍ അമൃതും വിഷം'- ഭക്തിയുടെ കാര്യത്തിലും.ഒരു ചന്തി കഴുകിയാല്‍ ജലം മലിനമാകുമോ??എന്നാല്‍ മണ്ണിലും തൂണിലും തുരുമ്പിലും ദൈവം ഉണ്ടെന്നു പറയുന്ന ഈ ലോകത്ത്‌ സമാധാനമായി ഒന്നു വെളിക്കിരിക്കാന്‍ പോലും പറ്റില്ലല്ലോ.നിലവിളക്കു കഴുകുന്ന ടാപ്പില്‍ ചന്തി കഴുകിക്കൂടാ പോലും.ഹീ ഹീ..കഷ്ടം തന്നെ.സന്ദേശം നന്നായി സുഹൃത്തെ.

  ReplyDelete
 3. good

  http://admadalangal.blogspot.com/

  ReplyDelete
 4. :) ‘അവിടെ കഴുകരുത്‌ രവിയേട്ടാ’.. എന്ന് കഥ തുടങ്ങിയിരുന്നെങ്കില്‍ ഒന്ന് കൂടി സൂപ്പറായേനെ.. എന്നാലും സംഗതി കലക്കി..

  ReplyDelete
 5. നല്ല ആശയം .. അഭിനന്ദനങ്ങൾ..!!

  ReplyDelete
 6. ഇങ്ങനെയും ടാപ്പോ
  ചിരിക്കല്ലാതെ എന്ത് ചെയ്യാം

  ReplyDelete
 7. അമിതവും അന്ധവുമായ ഭക്തി ഒരു രോഗം തന്നെയാണു. പ്രത്യേകിച്ച് കൂടുതലും സ്തീക‌ൾക്ക് പ്രായമാകുമ്പോൾ പിടിപെടുന്നത്...

  ചിരിപ്പിച്ചു.ചിന്തിപ്പിച്ചു

  ReplyDelete
 8. http://manumenon08.blogspot.in

  ReplyDelete
 9. വിശ്വാസങ്ങള്‍ ഒരിക്കലും അന്ധമാകരുത് ..
  കണ്ണ് തുറന്നുകൊണ്ട് നമുക്ക് വിശ്വസിക്കാം

  ReplyDelete
 10. ടാപ്പില്‍ ചന്തി കഴുകിയതിണ്റ്റെ ദോഷങ്ങളേയും പരിഹാരക്രിയകളേയും പറ്റിയാകും അടുത്ത മാസങ്ങളിലെ ചര്‍ച്ച..

  :)

  ReplyDelete
 11. വിശ്വാസത്തേക്കാള്‍ ഭീകരമാണ് അന്തവിശ്വാസം....രസകരമായി .... നല്ല അവതരണം...ആശംസകള്‍....

  ReplyDelete
 12. അഭിപ്രായങ്ങള്‍ക്ക്‌ നന്ദി..

  ReplyDelete

Related Posts Plugin for WordPress, Blogger...