Friday, 13 April 2012

ഒരു കുരുന്ന്‌ ജീവന്‍ കൂടി..

രണ്ടു ദിവസം മുന്‍പുള്ള പത്രങ്ങളില്‍ കണ്ട ഒരു കുരുന്നിണ്റ്റെ മുഖം മനസ്സില്‍ നിന്ന്‌ എത്ര പറിച്ചെറിയാന്‍ നോക്കിയിട്ടും സാധിക്കാതതു കൊണ്ടാണ്‌ ഇങ്ങനെ ഒരു കുറിപ്പെഴുതാന്‍ തോന്നിയത്‌.സ്വന്തം അച്ഛനാല്‍ മര്‍ദ്ദിയ്ക്കപ്പെട്ട്‌' മരണമടഞ്ഞ 'അഫ്രീന്‍' എന്ന ആ കുഞ്ഞ്‌ പെണ്‍കുട്ടിയുടെ ചിത്രം അത്ര പെട്ടെന്നൊന്നും നമ്മള്‍ മറന്നു കൂടാ എന്ന്‌ തോന്നുന്നു..ഒരു പുരുഷന്‍ എത്ര ക്രൂരനായാലും സ്വന്തം ബീജത്തില്‍ പിറന്ന മൂന്നു മാസം പ്രായമായ കുഞ്ഞിനെ മര്‍ദ്ദിയ്ക്കാനുള്ള മനസ്സ്‌ വരുമൊ??അതും അതൊരു പെണ്‍കുട്ടി ആയതു കൊണ്ടു മാത്രം..ആ കുഞ്ഞിണ്റ്റെ ശരീരത്തില്‍ സിഗരറ്റ്‌ കൊണ്ട്‌ പൊള്ളിക്കാന്‍ തൊന്നുന്ന ആ ക്രൂരതയെ എങ്ങനെ നമുക്ക്‌ ഉള്‍ക്കൊള്ളാന്‍ കഴിയും?ഇങ്ങനെയുള്ളവനൊക്കെ 'പിതാവ്‌' എന്ന ആ സ്ഥാനം അര്‍ഹിയ്ക്കുന്നുണ്ടോ?ആ നിസ്സഹായായ അമ്മയ്ക്ക്‌ പത്ത്‌ മാസം ചുമന്ന്‌ പ്രസവിച്ച ആ കുരുന്നിണ്റ്റെ മുഖം ഇനി ജീവിതത്തില്‍ മറക്കാന്‍ പറ്റുമോ?ഒരു കുഞ്ഞിനെ ചുമരില്‍ അടിച്ച്‌ കൊലപ്പെടുത്താന്‍ തോന്നുന്ന ആ ക്രൂരത ചെയ്ത 'ഉമര്‍ ഫറൂക്‌' എന്ന ചെകുത്താന്‌ എന്ത്‌ ശിക്ഷ കൊടുത്താല്‍ മതിയാകും??ആണ്‍കുട്ടി പിറന്നപ്പോള്‍ 'ഞാന്‍ ഒരു പാടു തെറ്റൊന്നും ചെയ്തിട്ടില്ല,അത്‌ കൊണ്ട്‌ എനിയ്ക്ക്‌ ആണിനെ കിട്ടി' എന്ന്‌ വിളിച്ചു പറഞ്ഞു നടന്ന നല്ല വിദ്യാഭ്യാസമുള്ള ഒരു മാന്യനെ കാണാന്‍ എനിയ്ക്ക്‌ സാധിച്ചിട്ടുണ്ട്‌.ആതു പോലെ മകള്‍ ജനിയ്ക്കാനായി പ്രാര്‍ഥനയും വഴിപാടുമായി നടന്ന ഒരു പിതാവിനെ പറ്റിയും കേട്ടിട്ടുണ്ട്‌. ഒരു കാര്യത്തില്‍ നമ്മള്‍ മലയാളിയ്ക്ക്‌ അഭിമാനിയ്ക്കാം.എനിയ്ക്ക്‌ രണ്ടു പെണ്‍കുട്ടികളാണുള്ളതെന്ന്‌ അഭിമാനത്തൊടു കൂടി പറയുന്ന ഒരു പാട്‌ അച്ഛന്‍മാരെ നമുക്ക്‌ ഇവിടെ കാണാന്‍ കഴിയും..പെണ്‍കുട്ടിയെ സ്വന്തം മാറോടു ചേര്‍ത്ത്‌ വളര്‍ത്തുകയും അവള്‍ക്കൊരു വലിയ പനി വന്നപ്പൊള്‍ സ്വന്തം ഭാര്യയുടെയും മകണ്റ്റെയും മുന്നില്‍ കരഞ്ഞു പോയ ഒരു അച്ഛണ്റ്റെ മകനാണ്‌ ഞാനെന്ന്‌ എനിയ്ക്ക്‌ അഭിമാനത്തൊടു കൂടി പറയാം..അങ്ങനെയുള്ളവരേ പിതാവെന്ന സ്ഥാനം അര്‍ഹിയ്ക്കുന്നുള്ളൂ..

5 comments:

 1. കുറെ നാള്‍ കഴിയുമ്പോള്‍ ആറു മാസത്തെ ശിക്ഷയും കഴിഞ്ഞ് ഉമര്‍ ഫറൂക്കുമാര്‍ നെഞ്ചും വിരിച്ച് സ്വതന്ത്രരായി നടക്കുന്നത് കാണാം. പിന്നെ എല്ലാരും മറക്കും എല്ലാം. അത്രയേയുള്ളു ഇതിന്റെയൊക്കെ അവസാനം. ഇത് ഇന്‍ഡ്യയാണ്. ഇവിടെ എന്തും നടക്കും...

  ReplyDelete
 2. I have seen the Proud NRI indians giving speech on thier ethnic culture.

  i prefer to give a shit on Indian culture where everything about the culture is well talked and conversed,and nothing is made pratical

  I feel myself to be downtrodden to be called an Indian.

  ReplyDelete
  Replies
  1. This comment has been removed by the author.

   Delete
  2. I totally agree with you.
   First we have to agree that we have some big gaping holes in our "culture". Then only we can rectify ourselves.
   We are pretending to be more culturally superior than other races. But seeing this post, I feel like we are still living in the dark ages.

   I am forced to say that I am so ashamed of my culture.....

   Delete
 3. വാര്‍ദ്ധക്യത്തിലെത്തിയ മാതാപിതാക്കളെ കൂടുതല്‍ കരുതുന്നത് പലപ്പോഴും ആണ്‍മക്കളെക്കാള്‍ പെണ്‍മക്കളായിരിക്കും. അത് എല്ലാവരും ഓര്‍ത്തിരുന്നാല്‍ നന്ന്. ചിന്തോദ്ദീപകമായ പോസ്റ്റ്... ആശംസകള്‍...

  ReplyDelete

Related Posts Plugin for WordPress, Blogger...