Thursday, 5 April 2012

സോഫ്റ്റ്‌'വയറന്‍മാരും' കുറേ മരുന്നുകളും..

സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാരെ സോഫ്റ്റ്‌'വയറന്‍മാര്‍' എന്ന്‌ അറിയപ്പെട്ടു തുടങ്ങിയിട്ട്‌ കുറച്ചു നാളായി പോലും..എന്താ ഈ വയറ്‌ ഇങ്ങനെ സോഫ്റ്റ്‌ ആകാന്‍ കാരണം??പഠനകാലത്ത്‌ സ്പോര്‍ട്സ്‌,ഡാന്‍സ്‌,മതിലു ചാട്ടം,തെങ്ങു കയറല്‍,തല്ലുണ്ടാക്കല്‍ ഇങ്ങനെയുള്ള വ്യായാമമുറകളിലൊക്കെ പങ്കെടുത്തിരുന്ന സിക്സ്‌ പാക്ക്‌ സുന്ദരന്‍മാരും,ബിപാഷാ ഫിഗറുമായി നടന്ന സുന്ദരിമാരും സോഫ്റ്റ്‌വെയര്‍ ജോലിയൊക്കെ കിട്ടി കുറച്ചു നാളു കഴിയുമ്പോഴേയ്ക്കും വയറും ചാടി,മുടിയും കൊഴിഞ്ഞ്‌,നടുവും ഒടിഞ്ഞ്‌,ലൈംഗിക ശേഷിക്കുറവുമായി വയസ്സന്‍മാരും വയസ്സികളുമായി മാറുന്നു.എന്തേ ഇതിനു കാരണം??ജോലി ഭാരം മൂലമുള്ള കൂടുതല്‍ നേരമുള്ള ഇരുപ്പ്‌(=നടുവൊടിയല്‍),ടെന്‍ഷന്‍(=മുടി കൊഴിയല്‍),വ്യായാമക്കുറവ്‌(=വയറു ചാടല്‍),ഇതൊക്കെയാണ്‌ ഇതിനു കാരണം എന്ന്‌ വിവരമുള്ളവര്‍ പറഞ്ഞിട്ടുണ്ട്‌.നടു വേദനയുമായി ഡോക്ടറിണ്റ്റെയും വൈദ്യനേയും അടുത്തു പോകുന്ന ഹതഭാഗ്യന്‍മാര്‍ക്ക്‌ കേള്‍ക്കേണ്ടി വരുന്നത്‌,ഡിസ്ക്‌ ഹെര്‍ണിഷന്‍,സ്പോന്‍ഡുലൈറ്റിസ്‌,ലംബാര്‍ ലൊര്‍ഡോസിസ്‌ ഇങ്ങനെയുള്ള കടിച്ചാല്‍ പൊട്ടാത്ത പദപ്രയോഗങ്ങളാണ്‌.ഞെട്ടിത്തരിച്ച്‌ വലിയ ബില്ലുകളും,വേദന സംഹാരികളും,ഉഴിച്ചിലും പിഴിച്ചിലുമായി ശിഷ്ട ജീവിതം കഷ്ടം തന്നെ.ഈ അവസ്ഥയില്‍ നിന്ന്‌ രക്ഷപ്പെടാന്‍ ചില മാര്‍ഗങ്ങളും നമ്മുടെ ഭിഷഗ്വരന്‍മാര്‍ പറഞ്ഞു കൊടുക്കുന്നുണ്ട്‌.ഇരുപതു മിനിട്ട്‌ ഒരിടത്ത്‌ ഇരുന്ന്‌ ജോലി ചെയ്താല്‍ ബോസ്സല്ല, അവണ്റ്റെ അപ്പന്‍ ചൊറിഞ്ഞാലും ഒരു അഞ്ചു മിനിട്ട്‌ എഴുന്നേറ്റ്‌ നടക്കുക,പതിവായി വ്യായാമം ചെയ്യുക,കമ്പനിയ്ക്കു വേണ്ടി അമിതമായി കഷ്ട്ടപ്പെട്ട്‌ നടുവൊടിയ്ക്കുമ്പൊള്‍ ഇടക്ക്‌ സ്വന്തം കുടുംബത്തെ ഓര്‍ക്കുകയും 'എണ്റ്റെ നടുവൊടിഞ്ഞാല്‍ കമ്പനിക്കെന്താ കേട്‌'-എന്ന്‌ ഇടക്കിടയ്ക്ക്‌ ചിന്തിക്കുകയും ചെയ്യുക,ഇതെല്ലം വഴി നടുവൊടിയല്‍ ഒരു പരിധി വരെ മാറ്റി നിര്‍ത്താമത്രെ.അടുത്ത പ്രശ്നം തടി വയ്ക്കലും വയറു ചാടലുമാണ്‌.പ്രധാനമായും സ്ത്രീകളെ കേന്ദ്രീകരിച്ച്‌ ഫിഗര്‍ തൈലങ്ങളും,വയറു കുറയ്ക്കാനുള്ള ബെല്‍റ്റും മാര്‍ക്കറ്റില്‍ ലഭ്യമാണ്‌. ഫിഗര്‍ തൈലങ്ങള്‍ എന്നും രാവിലെയും രാത്രിയും തടിച്ച പ്രസക്ത ഭാഗങ്ങളില്‍ പുരട്ടി തടവിയാല്‍ കൊഴുപ്പ്‌ അലിഞ്ഞു പോകുമത്രെ.ഏതു വഴി പോകുമെന്ന്‌ ചോദിച്ചാല്‍ തൈലം വലിച്ചെടുത്ത്‌ അന്തരീക്ഷത്തിലൂടെ പുറത്തു കളയുമത്രെ.വൈദ്യുതി കൊടുത്ത്‌ ചൂടാക്കിയ ബെല്‍റ്റ്‌ ധരിച്ചാല്‍ കൊഴുപ്പ്‌ ഉരുക്കി കളയാമത്രെ.അങ്ങനെ വയറും തുടയും കുറഞ്ഞ്‌ ഫിഗര്‍ വച്ച നമ്മുടെ സുന്ദരിമാരായ നടിമാരെ പരസ്യങ്ങളില്‍ കണ്ട്‌ കോള്‍മയിര്‍ കൊള്ളുന്ന സ്ത്രീജനങ്ങള്‍,ഈ തൈലവും തടവി കാത്തിരിയ്ക്കുന്നു.കൊഴുപ്പ്‌ കുറഞ്ഞില്ലെലും തൈലം കുറയുന്നുണ്ടെന്ന്‌ പല ഭാഗങ്ങളില്‍ നിന്നും റിപ്പോര്‍ട്ട്‌ വരുന്നുണ്ട്‌.അടുത്ത പ്രശ്നം മുടി കൊഴിച്ചിലാണ്‌.മുടി വളരാനുള്ള എണ്ണകള്‍ ഇതിനായി പല പേരുകളിലും ലഭ്യമാണ്‌.ഇതില്‍ തന്നെ ചില എണ്ണകള്‍ കൈയ്യില്‍ പുരട്ടി തേയ്ക്കാന്‍ പാടില്ലത്രെ.ഉള്ളം കൈയില്‍ രോമം വളരും പോലും.അതു കൊണ്ട്‌ കൈയ്യുറകള്‍ ധരിച്ചു വേണമത്രെ ഇത്‌ തലയില്‍ തേച്ച്‌ പിടിപ്പിയ്ക്കാന്‍.ഇത്തരം വിവരമില്ലായ്മ പരത്തുന്നവരെ വെടി വച്ചു കൊല്ലാനുള്ള നിയമം കൊണ്ടു വരണമെന്ന്‌ വിവരമുള്ള ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നുണ്ട്‌.ആടുത്ത കാലത്തായി മലയാളിയുടെ ലൈംഗിക ശേഷിയ്ക്കും തകരാറുണ്ടെന്ന്‌ പരക്കെ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്‌.ഏറ്റവും കൂടുതല്‍ ലൈംഗികോത്തേജന മരുന്നുകള്‍ വിറ്റഴിയുന്നത്‌ നമ്മുടെ കൊച്ചു കേരളത്തിലാണത്രെ.ഇത്‌ പ്രധാനമായും പുരുഷ കേസരികളെ കേന്ദ്രീകരിച്ച്‌ മാര്‍ക്കറ്റില്‍ ഇറങ്ങുന്നവയാണ്‌.ഗുളികകളും എണ്ണകളും ഇതിനായി ലഭ്യമാണത്രെ.ശേഷിക്കുറവും താല്‍പര്യമില്ലായ്മയും ഉത്തേജന മരുന്നുകളിലൂടെ പരിഹരിയ്ക്കുന്ന പുരുഷന്‍ കുതിരയെപ്പോലെ ഓടി വന്ന്‌ ഭാര്യയുടെ മേല്‍ ചാടി വീഴുന്ന പരസ്യങ്ങള്‍ നമ്മള്‍ കണ്ടിട്ടുണ്ടല്ലോ.പിന്നെയുണ്ടാകുന്ന വലിയ കാട്ടു തീ, ഫയര്‍ ഫോഴ്സ്‌ വന്നാണത്രെ അണയ്ക്കുന്നത്‌.പാവം സ്ത്രീ ജനങ്ങള്‍,അവര്‍ക്കും വേണ്ടെ, ഉത്തേജനമൊക്കെ..സ്ത്രീ സംഘടനകളേ, നിങ്ങള്‍ ഇടപെടുക..എന്തായാലും ആഗ്രഹങ്ങളാണ്‌ മനുഷ്യനെ മുന്‍പോട്ട്‌ ജീവിയ്ക്കാന്‍ പ്രേരിപ്പിയ്ക്കുന്നതെന്ന സത്യം ഉള്‍ക്കൊണ്ട്‌ ഫിഗറു വരാനും,മുടി വളരാനും,ഉത്തേജനത്തിനുമുള്ള മരുന്നൊക്കെ പുരട്ടി നമുക്കു കാത്തിരിയ്ക്കാം, 'കോഴിയ്ക്കു മുല വരുന്നതും കാത്ത്‌'..പ്രത്യാശയുമായി..

7 comments:

 1. സോഫ്റ്റ്വെയര്‍ ഇഞ്ചിനീരുമ്മര്‍ക്ക് മാത്രമല്ല...ഒഫ്ഫികില്‍ ഇരുന്നു ജോലിചെയ്യുന്നവര്‍ക്കുമ് ഇതേ പ്രശ്നങ്ങളുണ്ട്......എല്ലാവരും എണ്ണയും, കുഴമ്പും, ചൂടാക്കലും, പിന്നെ പൃഷ്ഠമാട്ടലും.....അങ്ങനെ പോകുന്നു കലാപരിപാടികള്‍...... മരുന്ന് കുറഞ്ഞു, കുടുംബം വെളിത്തു എന്നു പറഞ്ഞാല്‍ മതിയല്ലോ...... ആശംസകള്‍

  ReplyDelete
 2. പക്ഷെ ഞാന്‍ ഹാര്‍ഡ് വയറനാണേയ്...

  ReplyDelete
 3. :( എന്താ ചെയ്ക. പെട്ട് പോയ്

  ReplyDelete
 4. കാലത്തു ജോലിയ്ക്കു പോകുമ്പോൾ രണ്ടു കുപ്പി വെള്ളം കൂടി കരുതുക
  ഇടയ്ക്കിടയ്ക്ക് ആ വെള്ളം കുടിച്ചു കൊണ്ടിരിക്കുക

  എങ്കിൽ പിന്നെ ആരും പറയാതെ തന്നെ 20 മിനിറ്റ് കൂടുമ്പോൾ എഴുനേറ്റു നടന്നു കൊള്ളും

  മൂത്രമൊഴിക്കാനേ, എ സി ആകുമ്പോൾ പ്രത്യേകിച്ചും
  ആരോടും പറയണ്ടാ രഹസ്യമായ ഉപദേശമാ ഹ ഹ ഹ

  ReplyDelete
 5. ithonnum ozhivakkanulla vazhikal onnum kandilla ....narmmam vayichu chirichathirunnathu michammmmm.....NEXT TIME ENKILUM ATHU KOODI PRATHEESHIKKUNNU.....

  ReplyDelete
 6. കുര്യച്ചന്‍,അജിത്ത്‌,കണ്ണന്‍,ഇന്ത്യാഹെറിറ്റേജ്‌,ധനകൃതി,..അഭിപ്രായങ്ങള്‍ക്ക്‌ നന്ദി..

  ReplyDelete

Related Posts Plugin for WordPress, Blogger...