Saturday, 18 February 2012

വെറുതെ ഒരു ഭര്‍ത്താവ്‌..

ഭര്‍ത്താവ്‌ എന്നാല്‍ ഭാര്യയെ ഭരിക്കുന്നവന്‍ എന്ന കാലമൊക്കെ മാറിയെന്നു കല്യാണി പറയുന്നു.അവള്‍ക്കെന്നെ തീരെ വിലയില്ല.പഴയ കാര്യങ്ങളൊക്കെ അയവിറക്കി നെഞ്ചിലെ പൂടയും തടവി ഇരിക്കുമ്പൊളാന്നു്‌ ഉമ്മറത്തു നിന്നു ഒരു വിളി കേട്ടത്‌- 'ദേ മനുഷ്യാ, ദാമു വന്നു നില്‍ക്കുന്നു' മനസ്സിലൊരായിരം പൂത്തിരി കത്തിയതു പോലെ തോന്നി.ഷാപ്പിലെക്കു പോകാന്‍ വിളിക്കാനാകും അവണ്റ്റെ വരവ്‌.ഇന്നേലും വിഷമങ്ങളൊക്കെ ഇറക്കി വക്കണം. കല്യാണി വയലണ്റ്റ്‌ ആകുമൊ ആവോ?വിറക്കുന്ന കാലുകലൊടെ ഒബാമയുടെ തലയെടുപ്പോടെ ഉമ്മറത്തെയ്ക്കു നടന്നു..ഭാഗ്യം കല്യാണിയെ കാണുന്നില്ല.ദാമു തലയും ചൊറിഞ്ഞു മുറ്റത്തു നില്‍പ്പുണ്ട്‌.'എടാ ദിനെശാ പോയാലൊ'എന്നെ ചോദ്യത്തിനു അകത്തെവിടെയൊ ഒരു ആട്ടു കെട്ടതു പൊലെ തോന്നി.തോന്നലായിരിക്കും...തീര്‍ച്ച..കല്യാണി കുളിക്കന്‍ പോയെന്നു തൊന്നുന്നു.ആ സമാധാനത്തൊടു കൂടി ഒരു തൊര്‍ത്തുമെടുത്തു ഇറങ്ങി.ദാമുവിണ്റ്റെ കയ്യും പിടിച്ചു വരമ്പത്തു കൂടി നടക്കുമ്പോള്‍ പഴയ പ്രതാപകാലത്തിലേക്ക്‌ മനസ്സു പൊകുന്നുണ്ടായിരുന്നു.കള്ള്‌ ലൈസെന്‍സ്‌ സരസന്‍ എന്ന മനോഹര ദ്യശ്യം വെള്ളെഴുത്തുള്ള കണ്ണില്‍ കിലൊമീറ്റെറുകള്‍ക്കു മുന്‍പെ കണ്ടു തുടങ്ങിയിരുന്നു.തഴമ്പിച്ച ചന്തിയുമായി ആടുന്ന ബെഞ്ചിലിരുന്നപ്പൊളെയ്ക്കും അന്തിയുമായി സരസന്‍ വന്നണഞ്ഞു.ദാമുവിണ്റ്റെ പറ്റു ബൂക്കില്‍ അക്കങ്ങല്‍ കൂടും തോറും എന്തോ ഒരു ധൈര്യം വന്ന പൊലെ.'ഇന്നു കല്യാണിയെ കുനിച്ച്‌ നിര്‍ത്തി ഇടിയ്ക്ക്ണം'.മനസ്സില്‍ പിറുപിറുത്തുകൊണ്ടു ദാമുവിണ്റ്റെ കഴുത്തില്‍ തൂങ്ങി എങ്ങനെയൊക്കെയൊ വീട്ടിലെത്തിയപ്പോളെയ്ക്കും ചങ്ങമ്പുഴയുടെ രമണണ്റ്റെ വിലാപം ഉണ്ണിയുടെ തൊണ്ടയിലൂടെ ഒഴുകി വരുന്നുണ്ടായിരുന്നു.ഒരു നിമിഷത്തെ ആവേശത്തില്‍ 'എടീ കല്യാണീ നായിണ്റ്റെ മോളെ' എന്നലറിയതും തല മണ്ടയില്‍ ഒരു മുഴക്കം പൊലെ തോന്നി.ദാമുവിണ്റ്റെ കാലടിയൊച്ചകള്‍ അകന്നു പോയതു പൊലെ തോന്നി. ഓര്‍മ വന്നപ്പോളെയ്ക്കും സൂര്യ ഭഗവാന്‍ കുണ്ടിയെ കരിച്ചു തുടങ്ങി കഴിഞ്ഞിരുന്നു.'ഒരു പൊതിക്കാത്ത തേങ്ങയാണല്ലൊ അടുത്തു കിടക്കുന്നതു ഭഗവാനെ..പേര മരത്തില്‍ നിന്നു തെങ്ങാ വീഴുമോ?'തല വേദനിക്കുന്നുണ്ട്‌. കല്യാണി എറിഞ്ഞതാകും.സന്ധ്യക്കു ദാമു വരട്ടെ,അവളെ കാണിച്ചു കൊടുക്കാം-തേങ്ങയുമെടുത്തു വീട്ടിലെയ്ക്കു കയറുമ്പോള്‍ മനസ്സില്‍ ഉറപ്പിച്ചു.അടുക്കളയില്‍ കല്യാണിയുടെ അടുത്തു നിന്നു ഗാംഭീര്യത്തോടെ മൊഴിഞ്ഞു-'ഇന്നാടീ ഒരു തേങ്ങ'..

8 comments:

  1. നന്ദി സുഹൃത്തെ..ഞാന്‍ അതു മാറ്റിയിട്ടുണ്ട്‌..

    ReplyDelete
  2. ജോയ്‌, ആശംസകള്‍ക്ക്‌ നന്ദി.അഭിപ്രായങ്ങള്‍ ഇനിയും പ്രതീക്ഷിയ്ക്കുന്നു..

    ReplyDelete
  3. കൊള്ളാം മാഷെ....കലക്കി....ഇങ്ങനെ പേര മരത്തില്‍ ഒകെ തെങ്ങ ഉണ്ടാകാന്‍ തുടങ്ങിയാല്‍ ഇ പവപെട്ടവന്മാരുടെ ഗേതി എന്താകും എന്നറിയില്ല......

    ReplyDelete

Related Posts Plugin for WordPress, Blogger...