Sunday, 19 February 2012

വിശ്വസിച്ചാലും ഇല്ലെങ്കിലും..

'വിശ്വസിച്ചാലും ഇല്ലെങ്കിലും'  എന്ന എഷ്യാനെറ്റിലെ   ജനപ്രിയ പരമ്പര മിക്കപ്പൊഴും നമ്മുടെ രാത്രികളെ കൊഴുപ്പിക്കുന്നുണ്ട്‌.എന്തെല്ലാം വിശ്വസിക്കാനാകാത്ത കഥകളാണാവൊ നമ്മുടെ ഹ്യദയങ്ങളിലേക്കു അവര്‍ അടിച്ചു കയറ്റിയിരിക്കുന്നത്‌.തെറി വിളിക്കുന്ന അമ്മയും മകളും,രാത്രി കാലങ്ങളില്‍ ആള്‍ക്കാരെ വേട്ടയാടുന്ന രക്ഷസ്സുകള്‍,പ്രേതം കേറിയ അമ്മച്ചി,പാമ്പിനെ ചുട്ടതു കാരണം പാമ്പായി മാറിയ യുവതി,എന്‍ എച്ചു തൊറും മറഞ്ഞിരിക്കുന്ന ആക്സിടെണ്റ്റ്‌ പ്രേതങ്ങള്‍,ഒളിച്ചു കാട്ടു ചോലയില്‍ കുളിക്കാനിറങ്ങിയ പെണ്‍കൊടിയെ ബലാത്സംഗം ചെയ്തു കൊന്ന നരാധമന്‍മാരായ യുവാക്കളൊടുള്ള വൈരാഗ്യം മൂലം വെള്ളം കുടിക്കന്‍ വരുന്ന പശുവിനെപ്പോലും കയത്തില്‍ മുക്കി കൊല്ലുന്ന യുവതിയായ പ്രേതം,ഇങ്ങനെ പോകുന്നു കഥകള്‍.പ്രേതങ്ങള്‍ മൂന്നു തരം -നല്ല വെള്ള സാരിയണിഞ്ഞു കാണുന്ന നീലിയെന്നു സാധാരണ അറിയപ്പെടുന്ന സുന്ദരിയായ ഹിന്ദു പ്രേതം,പച്ച ഉടയാടകളും തൊപ്പിയും അണിഞ്ഞു വരുന്ന പൊക്കറു ഹാജി പ്രേതം,വെള്ള മിഡിയും ടൊപ്പുമണിഞ്ഞു വലിയ രക്തമൂറുന്ന കൊമ്പല്ലുകളുള്ള ആനി പ്രേതം.ഇവയൊക്കെ നാട്ടും പുറങ്ങളില്‍ മാത്രമേ കണ്ടു വരുന്നുള്ളൂ.ഇവരെയൊക്കെ സ്തിരമായി സന്ധ്യകളില്‍ കാണാന്‍ ഭാഗ്യം ലഭിച്ച നാട്ടുകാരായ കുറച്ചു ഹതഭാഗ്യന്‍മാര്‍.ഇവരെയൊക്കെ കോര്‍ത്തിണക്കിയ പരമ്പര അങ്ങനെ മെഗാസീരിയല്‍ പോലെ ചിരഞ്ജീവിയായിഓടിക്കൊണ്ടിരിക്കുന്നു.നഗരത്തിലെ മാലിന്യങ്ങളിലും ട്രാഫിക്കിലും ഈ പ്രേതങ്ങള്‍ വരാറില്ല..ഇതൊക്കെയാന്നേലും,നമ്മള്‍ ചിന്തിക്കേണ്ട ഒരു കാര്യമുണ്ട്‌-സോറിയാസിസ്‌ എന്ന അസുഖം ബാധിച്ച യുവതിയെ എത്ര എളുപ്പത്തിലാനു നമ്മുടെ ധീരസംവിധായകന്‍ പാമ്പാക്കി മാറ്റിയത്‌.കയത്തിലും കുളത്തിലുമൊക്കെ മുങ്ങി മരിക്കുകയും റോഡ്‌ അപകടങ്ങളില്‍ മരിക്കുന്നവരെയും പ്രേതം കൊല്ലുന്നതാണെന്നു നമ്മളെ പറഞ്ഞു വിശ്വസിപ്പിക്കാനുള്ള ചങ്കൂട്റ്റം ഈ ഇരുപതാം നൂറ്റാണ്ടില്‍ കാണിക്കുന്ന ആ മാന്യദേഹത്തിനെ അഭിനന്ദിക്കാതെ വയ്യ.പുളിച്ച തെറി പറയുന്ന അമ്മയും മകളും വിശ്വസിക്കാവുന്ന ഒരു കാഴ്ച്ചയാണ്‌.ഷൂട്ടിങ്ങിനു വന്നവരെയും അമ്മച്ചിയും മോളും തള്ളക്ക്‌ വിളിച്ചത്രെ.അമ്മച്ചിയും മോളും പരമ്പര കാണുന്നുണ്ടാവും.ദുര്‍മരണങ്ങളും ദുരന്തങ്ങളും ഉണ്ടാകാത്ത സ്ഥലങ്ങല്‍ വിരളമായ ഈ ലോകത്തു ഇങ്ങനെ മരണപ്പെട്ടവരെല്ലാം പ്രേതങ്ങളായി ഇറങ്ങിയാല്‍ ഗതാഗതം നിയന്ത്രിക്കാന്‍ അവരുടെ ഇടയില്‍ നിന്നു തന്നെ കുറച്ചു പേരെ റിക്രൂട്ട്‌ ചെയ്യെണ്ടി വരും. .അല്ലയൊ സംവിധായക സുഹ്യത്തെ, ഇനിയും തിരക്കഥകള്‍ വേണമെങ്കില്‍ നമുക്കു തന്നെ സംഘടിപ്പിക്കാവുന്നതെയുള്ളൂ.കഥ ഇങ്ങനെയായാലൊ?അന്‍പതു വര്‍ഷങ്ങള്‍ക്കു മുന്‍പു മലബന്ധം മൂലം വിഷമിക്കുന്ന ഒരു ചെറുപ്പക്കാരന്‍ ആഗ്രഹം തീരുന്നതിനു മുന്‍പേ പഴയ കക്കൂസിലെ സ്ളാബ്‌ പൊട്ടി കുഴിയില്‍ വീണു മരണമടയുന്നു.വര്‍ഷങ്ങള്‍ കഴിഞ്ഞതിനു ശേഷം ആ ഭാഗത്തു പുതുതായി വന്ന യൂറൊപ്യന്‍ കക്കൂസില്‍ നിന്നും മലബന്ധം മൂലം വിഷമിക്കുന്ന യുവാവിണ്റ്റെ മൂളലും ഞരക്കങ്ങളും കെള്‍ക്കാറുണ്ടത്രെ.ആഗ്രഹം സാധിക്കാതെ മരിച്ചതിനാലാകാം,പാവം..ആഗ്രഹപൂര്‍ത്തിക്കായി പ്രസ്തുത കക്കൂസില്‍ വരുന്നവരെല്ലാം മലബന്ധം മൂലം കഷ്ടപ്പെടാറുണ്ടത്രെ...ഈ കഥകളൊക്കെ നമ്മെ പഠിപ്പിക്കൂന്നതു ഇതാണ്‌-'വിശ്വസിച്ചാലും ഇല്ലെങ്കിലും' വിശ്വസിക്കരുതെ, പ്ളീസ്‌.. .

10 comments:

 1. വിശ്വസിച്ചാലും ഇല്ലെങ്കിലും...ഇത് Manoj Knight ആറ്റിങ്ങല്‍ (not Manoj Knight Syamalan's) ന്റെ സ്വന്തം സൃഷ്ടി യാണ്...
  കലക്കി പഹയാ.....പൊഹ....കലക്കി!!!

  ReplyDelete
 2. Nammal ithu comedy show ayittanu kanunnathu..

  ReplyDelete
  Replies
  1. പക്ഷെ വെള്ളം തൊടാതെ വിഴുങ്ങുന്നവരുമുണ്ടല്ലോ. അവര്‍ കോമഡിയായൊന്നുമല്ല തികഞ്ഞ ആധികാരികതയോടെയാണ് കാണുന്നത്

   Delete
 3. അങ്ങനെയെ അതു കാണാവൂ..വിശ്വസിക്കരുതെന്നു മാത്രം.. :)

  ReplyDelete
 4. ഓരോരുത്തര് ജീവിച്ച്‌ പൊയ്ക്കോട്ടേ മാഷേ

  ReplyDelete

Related Posts Plugin for WordPress, Blogger...