Monday, 20 February 2012

ഒന്നാം തീയതി ബാര്‍ തുറക്കുന്നതു കൊണ്ടുള്ള അഞ്ച്‌ ഗുണങ്ങള്‍..

കേരള സംസ്ഥാനത്തു മാത്രം കണ്ടു വരുന്ന ഒരു അത്ഭുത പ്രതിഭാസമാണ്‌ ഒന്നാം തീയതികളിലുള്ള ബാര്‍,സിവില്‍ സപ്ളയ്യിസ്‌ അടയ്യ്ക്കല്‍.ആരുടെയൊ വിചിത്രമായ ഭാവനയില്‍ ഉരുത്തിരിഞ്ഞു വന്ന ആ ആശയം കൊണ്ടു കേരളത്തിനാകെ ദോഷഫലങ്ങളാണുണ്ടായിട്ടുള്ളതെന്നു കുറച്ചു ഗവേഷകര്‍ കണ്ടെത്തുകയുണ്ടായി .ഒന്നാം തീയതി ബാര്‍ തുറക്കുന്നതിലുള്ള ഗുണങ്ങളെപ്പറ്റിയുള്ള ആ മഹാന്‍മാരുടെ പഠനം ഇപ്രകാരമാണ്‌...ഒന്നാമത്തെ ഗുണം 30-31 തീയതികളില്‍ പലിശക്കു പണമെടുക്കുന്നതും കെട്ടു താലി പൊട്ടിക്കുന്നതും ഒഴിവാക്കാമെന്നതാണ്‌.30-31തീയതികളില്‍ ദീര്‍ഘവീക്ഷണം ഉള്ള ഒരു ശരാശരി കുടിയണ്റ്റെ ചിന്ത എങ്ങനെലും കുറച്ചു മദ്യം സ്റ്റോക്ക്‌ ചെയ്യനാകുമെന്നത്‌ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്‌.അവന്‍ ലക്ഷ്യമിടുന്നതോ ഭാര്യയുടെ താലി മാല,കുഞ്ഞുങ്ങളുടെ കമ്മല്‍,അയലത്തെ വീട്ടിലെ തേങ്ങ ഇങ്ങനെയുള്ള അനാവശ്യമായ ആഡംബര വസ്തുക്കളെയാണ്‌.രണ്ടാമതായുള്ള ഗുണം നമ്മുടെ വീര ജവാന്‍മാരെ നമുക്കു്‌ അപമാനത്തില്‍ നിന്നു രക്ഷിക്കാം എന്നുള്ളതാണു്‌.ഒന്നാം തീയതികളില്‍ ക്വൊട്ട കിട്ടുന്ന മദ്യത്തിനായി ജവാണ്റ്റെ വീട്ടിലെത്തുകയും അതു കിട്ടതെ വരുമ്പൊള്‍ നിരാശനായി അദ്ദേഹതെയും മാതാ പിതാക്കളെയും അശ്ളീലം പറയുന്ന അവസ്ത നമ്മുടെ നാട്ടില്‍ കണ്ടു തുടങ്ങിയിട്ടുണ്ട്‌. മൂന്നാമതായി വരുന്ന ഗുണം നമ്മുടെ കുടിയന്‍മാരായ പൌരന്‍മാരുടെ കണ്ണും കരളും സംരക്ഷിക്കമെന്നുള്ളതാണ്‌.കിട്ടാത്ത മദ്യം സ്വയം നിര്‍മ്മിച്ചെടുക്കാനായി അവര്‍ സ്വയം പര്യാപ്തതയിലെക്കു നീങ്ങുകയും തല്‍ഫലമായി പുതിയ മൂലകങ്ങല്‍ വികസിപ്പിച്ചെടുക്കുകയും ചെയ്യുന്നു.ഇങ്ങനെ നിര്‍മിക്കപ്പെടുന്ന മൂലകങ്ങള്‍ കണ്ണിനും കരളിനും ദോഷമാണെന്നു നമ്മള്‍ പണ്ടെ കൊണ്ടറിഞ്ഞതാണ്‌.മദ്യത്തിണ്റ്റെ അതെ ഗുണം തോന്നിക്കുന്ന സദ്യശ വസ്തുക്കളായ ടര്‍പന്‍ ഓയില്‍,പി വി സി പൈപ്പുകള്‍ ഒട്ടിക്കുന്ന സൊള്‍വണ്റ്റ്‌ സിമണ്റ്റ്‌ ഇതിണ്റ്റെയൊക്കെ ഉപഭോഗം നിമിത്തം പൌരന്‍മാരുടെ കണ്ണും കരളും നശിപ്പിക്കപ്പെടുന്നു. നാലാമതെ ലക്ഷ്യം ഒന്നാം തീയതിയുടെ തലെ രാത്രിയിലെ റോഡപകടങ്ങള്‍ ഒഴിവാക്കുകയാണ്‌.രാത്രി വൈകി ഓഫീസില്‍ നിന്നിറങ്ങുന്ന സാധാരണ പൌരന്‍മാര്‍ പിറ്റെന്നത്തെ ദാഹജലത്തിനായി വായുഗുളിക മേടിക്കാനുള്ള വെപ്രാളത്തില്‍ വണ്ടിയുമെടുത്തു സിവില്‍ സപ്ളയ്യിസിലെക്കു പായുന്നു.ഇതു വഴിയാത്രികരുടെ ആരൊഗ്യത്തെ സാരമായി ബാധിക്കാരുണ്ടെന്നു പഠനങ്ങല്‍ വ്യക്തമാക്കുന്നു.ഇതിനെ 'പരക്കം പാച്ചില്‍' എന്നാണ്‌ വിശേഷിപ്പിക്കുന്നത്‌.അഞ്ചാമതും അവസാനവുമായുള്ള ഗുണം ഇന്ധനലാഭമാണ്‌.കേരളത്തില്‍ മദ്യം കിട്ടാതെ വാഹനവുമെടുത്തു ബൊര്‍ഡറ്‍ കടക്കുന്ന പൌരന്‍മാരുടെ എണ്ണം ഇന്നു വളരെ കൂടുതലാണ്‌.നമ്മുടെ വിലപ്പെട്ട പെട്രോളും സമയവും ഇങ്ങനെ നഷ്ടപ്പെടുന്നു..ഒരു കാര്യം പറഞ്ഞു കൊള്ളട്ടെ..'കുടിക്കാനുള്ളവര്‍ എങ്ങനെയും കുടിച്ചിരിക്കും' എന്ന മഹദ്‌വചനത്തെ ഓര്‍ത്തു ഈ ജനദ്രോഹ നടപടിയെ പറ്റി പഠിക്കാന്‍ സര്‍ക്കാര്‍ തയ്യറാകണം.മദ്യത്തില്‍ നിന്നു നാടിനെ രക്ഷിക്കാന്‍ ശാസ്ത്രീയമായ പഠനമാണു വെണ്ടതു അല്ലാതെ മണ്ടന്‍ ആശയങ്ങളല്ല എന്നു മനസ്സിലാക്കിയാല്‍ എല്ലാവറ്‍ക്കും നല്ലത്‌.

4 comments:

 1. ഒന്നാം തീയതി സപ്ലൈസ് തുറക്കില്ല എന്ന സർക്കാരിന്റെ കടുത്ത നിലപാടിൽ പെട്ട് വലഞ്ഞ് ഒരുതുള്ളി ദാഹജലത്തിനായി അലയേണ്ടി വന്ന ഒരു മദ്യപാനിയുടെ രോഷത്തിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട ഈ വാക്കുകൾ കണ്ണുകളെ നനയിച്ചു.........മനുഷ്യന്റെ കുടിവെള്ള സ്വാതന്ത്ര്യത്തെ ഒരു ദിവസത്തേക്ക്കെങ്കിലും ഹനിക്കുന്ന സർക്കാർ പണ്ടാരമടങ്ങിപ്പോകട്ടെ.....(കരിനാക്കാ....ഫലിക്കും)....:)

  ReplyDelete
 2. Aliya Rocks. ......Really its a good Platform where we can share our thoughts and Ideas... Renjith

  ReplyDelete
 3. 'കുടിക്കാനുള്ളവര്‍ എങ്ങനെയും കുടിച്ചിരിക്കും' ....അത് വാസ്തവം

  ആശംസകള്‍

  ReplyDelete

Related Posts Plugin for WordPress, Blogger...