Sunday, 18 March 2012

അവണ്റ്റെ ഒടുക്കത്തെ ബിരിയാണി..

ഗോവിന്ദചാമി ബിരിയാണി സമരത്തില്‍..ബിരിയാണി കൊടുത്തില്ലേല്‍ പട്ടിണി കിടന്ന്‌ ചാകും പോലും..അതു മാത്രമോ,കണ്ണൂര്‍ ജയിലിലെ സൌകര്യം പോരാഞ്ഞ്‌ പൂജപ്പുരയില്‍ മുറി വേണമത്രെ..ഇതൊക്കെ പോരാഞ്ഞ്‌ ജയില്‍ മുറിയിലെ ക്യാമറയും തകര്‍ത്ത്‌,വെള്ളം കുടിക്കാന്‍ കൊടുത്ത പാത്രത്തില്‍ മൂത്രവും ഒഴിച്ചു പൊലീസേമാന്‍മാരുടെ മുഖത്തെറിഞ്ഞത്രെ..എന്തെ നമ്മുടെ പൊലിസ്‌ ഇങ്ങനെ??പോക്കറ്റടിക്കാരനെ മൂത്രം കുടിപ്പിച്ചും മലം തീറ്റിച്ചും രസിയ്ക്കുന്ന നമ്മുടെ ഏമാന്‍മാരുടെ ലീലാവിലാസങ്ങള്‍ എവിടെ പോയ്‌ മറഞ്ഞു?ഇവനെയൊന്നു പീഡിപ്പിയ്ക്കാന്‍ ഇവിടാരുമില്ലേ?ഇവനെന്താ മൂത്രം കുടിപ്പിച്ചാല്‍ കുടിയ്കത്തില്ലെ??ഒന്നു നിര്‍ബന്ധിച്ചു നൊക്കാമല്ലോ? ഇങ്ങനെ പൊകുന്നു നാട്ടുകാരുടെ ന്യായമായ സംശയങ്ങള്‍..പാവപ്പെട്ട കള്ളന്‌ ജട്ടിയും ചാമിക്ക്‌ ബെര്‍മുഡയും..എന്താ ഇവണ്റ്റെ ബെര്‍മുഡാ ട്രയാങ്കിളിനു ഒരു ചവിട്ടു കൊടുത്താല്‍ ഇവന്‍ ജട്ടി ഇടില്ലേ??ലുങ്കിയില്‍ കെട്ടി തൂങ്ങി ചാവാതിരിയ്ക്കാന്‍ ബെര്‍മുഡ കൊടുത്തതാണെന്ന്‌ പോലീസ്‌ ഭാഷ്യം..ഇവനൊക്കെ ചത്തു പോയാല്‌ പിന്നെ പാവപ്പെട്ട പൊലീസിനാണല്ലൊ പുലിവാല്‌..എന്തായാലും ഇപ്പോള്‍ ചാമി ഒന്നു കൊഴുത്തിട്ടുണ്ടത്രെ..നമ്മുടെ കേരളാ പോലീസിണ്റ്റെ കയ്യില്‍ കിട്ടിയാല്‍ ആരും കൊഴുത്തു പോകുമെന്നും,അതു വെറും കൊഴുപ്പല്ല,ഇടി കൊണ്ടു പഴുത്തതാണെന്നും ജനസംസാരമുണ്ട്‌.ഇനിയവന്‌ മട്ടണും ബിരിയാണിയും വേണം പൊലും.."അരിയും തിന്ന്‌ ആശാരിച്ചിയേയും കടിച്ചിട്ടും പട്ടിക്കാണത്രെ മുറുമുറുപ്പ്‌'.പ്രീയ പട്ടികളേ,നിങ്ങള്‍ ക്ഷമിയ്ക്കുക..തമിഴണ്റ്റെ പ്രമുഖപത്രമായ ദിനമലരില്‍ ഒരു പ്രത്യേക ലേഖകന്‍ , ചാമിയെന്ന കുഞ്ഞാടിനെ വധശിക്ഷയ്ക്കു വിധിച്ചത്‌ മനുഷ്യാവകാശ ലംഘനമാണെന്ന് പ്രസ്താവനയിറക്കിയത്രെ..സ്വന്തം അമ്മ പെങ്ങന്‍മാരെയും ഭാര്യയെയും മകളെയും ഇത്തരം ചാമിമാര്‍ക്കു കൂട്ടിക്കൊടുക്കാന്‍ മടിയില്ലാത്ത ഈ പ്രത്യേക ലേഖകണ്റ്റെ ആത്മരോക്ഷം പ്രസിദ്ധീകരിച്ച ദിനമലര്‍ ഒരു ടൊയ്ലെറ്റ്‌ ടിഷ്യുവായി അധ:പതിച്ചിരിയ്ക്കുന്നുവെന്നു തോന്നുന്നു..ചിന്താശേഷിയുള്ള തമിഴ്‌ സഹോദരങ്ങളേ,നിങ്ങളെങ്കിലും പ്രതിഷേധിക്കുക.നാളെ ഇതു നിങ്ങള്‍ക്കും സംഭവിയ്ക്കാം..എന്തായാലും നമ്മുടെയൊക്കെ നെഞ്ചിലെ വേദനയായി മാറിയ ആ പാവം പെണ്‍കുട്ടിയോട്‌ എന്തെങ്കിലും കരുണയുണ്ടെങ്കില്‍ പ്രീയ പോലീസ്‌ സുഹൃത്തുക്കളേ,പഴയ മൂന്നാം മുറയും പച്ച ഈര്‍ക്കിലി പ്രയോഗവുമൊക്കെ പുതിയ തലമുറയ്ക്കു പകര്‍ന്നു കൊടുക്കാന്‍ ഇത്തരം ചാമിമാരെ ഉപയോഗപ്പെടുത്തുക..കേരള ജനത എന്നും നിങ്ങളുടെ കൂടെയുണ്ടാകും..

ചിത്രത്തിനു കടപ്പാട്‌: ശ്രീ ജയരാജ്‌ ടി. ജി ,രാഷ്ട്രദീപിക

8 comments:

 1. ഈ വാര്‍ത്തയൊക്കെ വായിച്ച് മൂക്കത്ത് വിരല്‍ വച്ചിരിക്കുവാണ്. ഒന്നും പറയാതിരിക്കയാ ഭേദം.

  ReplyDelete
 2. ഇങ്ങനെയുള്ള നായ്ക്കളെ കല്ലെറിഞ്ഞു കൊല്ലണം..

  ReplyDelete
 3. As an Indian, I am ashamed of this whole system......

  ReplyDelete
 4. avanu briyani alle vendathu.....kodukkam.....but athil alpam vishavum koodi cherthu kodukkam....

  ReplyDelete
 5. വായിച്ചു നന്നായി എന്റെ ബ്ലോഗിൽ ഒന്നു കയറി നോക്കണെ http://etipsweb.blogspot.in/

  ReplyDelete
 6. ഒരുത്തനെ മുംബൈ ജയിലിലിട്ട് ബിരിയാണിയും മട്ടനും തീറ്റിച്ച് തീറ്റിച്ച് കൊളസ്റ്റ്രോള്‍ അടിപ്പിച്ച് കൊല്ലാനുള്ള ടെക്നോളജി വികസ്സിപ്പിച്ചു കൊണ്ടിരിക്കുന്ന മറാത്താ പോലീസിന്റെ പാതയില്‍ തന്നെയാവാം നമ്മുടെ കേ.പീയും

  ReplyDelete
  Replies
  1. ഈ ബജറ്റില്‍ കസബിണ്റ്റെ പരിപോഷണതിനായി കുറച്ചു കാശു മാറ്റി വച്ചു കാണണം.. :)

   Delete
 7. അവനെ ഇതു വരെ തട്ടിയില്ലെ?

  എന്നാല്‍ സര്‍ക്കാരിന്റെ മുതല്‍ തിന്നു മുടിപ്പിക്കാന്‍ നിര്‍ത്താതെ സ്ഥലവും സമയവും പറഞ്ഞ്‌ പുറത്തോട്ടു വിട്ടാല്‍ പോരെ

  ആ ഇനി ആര്‍ക്കറിയാം ആരുടെ ഒക്കെ പിണിയാളാണ്‌ അവന്‍ എന്ന് അല്ലെ

  ReplyDelete

Related Posts Plugin for WordPress, Blogger...