Sunday 24 June 2012

സ്പിരിറ്റ്‌..


സമകാലീന മലയാള സിനിമകളില്‍ നിന്ന്‌ വേറിട്ട്‌ നില്‍ക്കുന്ന സിനിമകളെയും നായകന്‍മാരെയും നമുക്ക്‌ സമ്മാനിയ്ക്കാന്‍ രഞ്ജിത്‌ എന്ന സംവിധായകനു കഴിഞ്ഞിട്ടുണ്ട്‌.അത്തരം സിനിമകളില്‍ കണ്ടിറങ്ങുന്ന പ്രേക്ഷകരെ ചിന്തിപ്പിയ്‌കുന്ന എന്തോ ഒന്ന്‌ രഞ്ജിത്‌ സിനിമകള്‍ ബാക്കി വയ്ക്കാറുണ്ട്‌.ആ സന്ദേശത്തെ അതേ സ്പിരിറ്റില്‍ ഉള്‍ക്കൊള്ളാനുള്ള കഴിവ്‌ പ്രേക്ഷകര്‍ക്കുണ്ടായാല്‍ ആ സിനിമ വിജയിച്ചു എന്ന്‌ പറയാം.'സ്പിരിറ്റ്‌' എന്ന മോഹന്‍ലാല്‍ ചിത്രം അത്തരത്തിലുള്ള ഒരു സമീപനമാണ്‌.മോഹന്‍ലാല്‍ എന്ന മഹാനടണ്റ്റെ അഭിനയമികവിനെ ചൂഷണം ചെയ്യുന്നതില്‍ രഞ്ജിത്‌ എന്ന തിരക്കഥാകൃത്തും സംവിധായകനും വിജയിച്ചിട്ടുണ്ട്‌.മദ്യത്തിണ്റ്റെ ഉന്‍മാദാവസ്ഥയില്‍ മുങ്ങിക്കുളിച്ചു നടക്കുന്ന രഘുനന്ദന്‍ എന്ന കഥാപാത്രത്തെ മനോഹരമായി മോഹന്‍ലാല്‍ അവതരിപ്പിച്ചിരിയ്ക്കുന്നു എന്നു നിസ്സംശയം പറയാം.അമിത മദ്യപാനം എന്ന സാമൂഹ്യ വിപത്തിനെ എല്ലാ ഫ്രെയിമുകളിലും ഉള്‍ക്കൊള്ളിച്ചു കഥ പറയാന്‍ സംവിധായകന്‍ ശ്രമിച്ചിട്ടുണ്ട്‌.ആരുടെയും ഉപദേശത്തിനു കൂട്ടാക്കാത്ത ഒരു കൂട്ടം മദ്യപാനികളുടെ ജീവിത പ്രശ്നങ്ങളും സമൂഹത്തിണ്റ്റെ വിവിധ തട്ടിലുള്ള മദ്യപാന കൂട്ടായ്മകളെ പറ്റിയും സിനിമ എടുത്ത്‌ കാട്ടുന്നു. മദ്യാസക്തി മൂലമുള്ള വ്യക്തികളുടെ മാനസിക പ്രശ്നങ്ങളേയും പെരുമാറ്റ വൈകല്യങ്ങളെയും രഘുനന്ദനിലൂടെ പ്രേക്ഷകരിലേയ്ക്കെത്തിയ്ക്കാന്‍ സിനിമയ്ക്കു കഴിയുന്നുണ്ട്‌.മദ്യത്തിനെതിരെ പോരാടിയ മഹാന്‍ 'ലിവര്‍ സീറോസിസ്‌' വന്നു മരിച്ച നാടായി നമ്മുടെ കേരളത്തിനെ രഘുനന്ദന്‍ തന്നെ വിശേഷിപ്പിയ്ക്കുന്നുണ്ട്‌. മദ്യപാനാസക്തിയില്‍ ഭാര്യയേയും കുട്ടിയെയും മര്‍ദ്ദിയ്ക്കുന്നയാളെ സ്വന്തം ഓഫീസില്‍ വിളിപ്പിച്ച്‌ ചെകിട്ടത്തടിയ്ക്കുകയും 'പൊലയാടീ മോനേ ഇനി അവരെ തൊട്ടാല്‍ ചവിട്ടികൂട്ടുമെടാ' എന്ന്‌ ഗര്‍ജ്ജിയ്ക്കുന്ന IPS സുന്ദരിയെയും(ലെന),മറ്റൊരാളുടെ കുഞ്ഞിനെ സ്വന്തം മകനെപ്പൊലെ സംരക്ഷിയ്ക്കുന്ന അച്ഛനെയും(ശങ്കര്‍ രാമകൃഷ്ണന്‍)പോലുള്ള കഥാപാത്രങ്ങല്‍ കൈയടി നേടുന്നുണ്ട്‌.നന്ദു,കല്‍പന,തിലകന്‍,സിദ്ധാര്‍ത്‌ ഭരതന്‍,മധു എന്നിവരും നല്ല അഭിനയം കാഴ്ച്ച വച്ചിട്ടുണ്ട്‌.റഫീക്‌ അഹമ്മദിണ്റ്റെ 'മഴ കൊണ്ട്‌' എന്ന ഗാനത്തിണ്റ്റെ വരികളും, ഷഹബാസ്‌ അമണ്റ്റെ സംഗീതവും നന്നായി. മികവുറ്റ ക്യാമറാ വര്‍ക്കിലൂടെ എല്ലാ ഫ്രെയ്മുകളും വേണു മനോഹരമാക്കിയിട്ടുണ്ടെന്ന് തന്നെ പറയാന്‍ സാധിയ്ക്കും.Docu-Fiction ആയി കഥ പറയുന്ന രീതിയാണ്‌ രണ്ടാം പകുതിയിലുള്ളത്‌.പ്രേക്ഷകനൊരു ഡോക്യുമെണ്റ്ററി കാണുന്ന അനുഭവം അതുണ്ടാക്കുന്നെങ്കിലും വിരസതയില്ലാതെ കൊണ്ടു പോകാന്‍ സംവിധായകനു കഴിഞ്ഞിട്ടുണ്ട്‌.പ്രീയപ്പെട്ട സുഹൃത്ത്‌ സ്വന്തം കണ്‍മുന്നില്‍ മദ്യപിച്ചു മരിയ്ക്കുമ്പോള്‍‘ Wine is a bottled poetryഎന്ന ബുദ്ധിജീവി സങ്കല്‍പത്തെ തണ്റ്റെ മദ്യപാനാസക്തിയുടെ ന്യായീകരണം മാത്രമായി തിരിച്ചറിഞ്ഞ്‌ അതിനെ എന്നെന്നേയ്ക്കുമായി തുടച്ചു നീക്കാന്‍ രഘുനന്ദന്‍ ശ്രമിയ്ക്കുന്നത്‌ സിനിമയില്‍ നന്നായി അവതരിപ്പിച്ചിരിയ്ക്കുന്നു.എല്ലാ നിയമങ്ങളേയും വെല്ലുവിളിച്ചു ജീവിയ്ക്കുന്ന മദ്യപാനിയായ രഘുനന്ദന്‍ മദ്യത്തൊടു തന്നെ വെറുപ്പുള്ള അവസ്ഥയിലെയ്ക്ക്‌ എത്തിപ്പെടുന്നതും ഒരു നല്ല അച്ഛനായി മാറുന്നതും നമുക്ക്‌ കാണാം.എന്തായാലും കുറച്ചു പേരെയെങ്കിലും തങ്ങളുടെ അമിത മദ്യപാനാസക്തിയെക്കുറിച്ച്‌ ഒന്നു ചിന്തിപ്പിയ്ക്കാന്‍ ഈ സിനിമയ്ക്കു കഴിയുമെന്ന്‌ തീര്‍ച്ചയാണ്‌.എന്തായാലും തീയറ്റര്‍ വിട്ടിറങ്ങുമ്പോള്‍ കേട്ട ഒരു പ്രേക്ഷക കമണ്റ്റ്‌ കൂടി പറയാം-'ഇതിലും വലിയ പെരുന്നാള്‍ വന്നിട്ട്‌ വാപ്പ പള്ളിയില്‍ പോയിട്ടില്ല..വാടാ അളിയാ,രണ്ടെണ്ണം അടിച്ചിട്ട്‌ വീട്ടില്‍ പോകാം'..
      എന്തായാലും സിനിമയുടെ സ്പിരിറ്റ്‌ ഉള്‍ക്കൊള്ളാന്‍ കുറച്ചു പേര്‍ക്കെങ്കിലും സാധിയ്ക്കട്ടെ എന്ന് പ്രത്യാശിയ്ക്കാം.എന്നാലത്‌ 'സ്പിരിറ്റ്‌' എന്ന സിനിമയുടെ വിജയമായിരിയ്‌കും..

14 comments:

  1. സ്പിരിറ്റ് ഈസ് നോ സ്പിരിറ്റ്

    ReplyDelete
  2. machambee...cinema vittittu mazhaku othungiyathu evdieyaa..jins anno prashant anooo

    ReplyDelete
  3. എന്റെ ഫ്രെന്‍ഡ് കണ്ടിട്ടു കൊള്ളാം എന്നു പറഞ്ഞു.... രണ്ടു ദിവസത്തേക്കു കള്ളുകുടിക്കാന്‍ തോന്നിയില്ല എന്നും ..... അടുത്ത മാസം നാട്ടില്‍ വരുമ്പോള്‍ കാണണം...... നല്ല ഒഴുക്കുള്ള അവതരണം....ആശംസകള്‍...

    ReplyDelete
  4. പണ്ട് കുടുംബം ഒരു സ്വര്‍ഗം ആന്ഡ് ഭാര്യ ഒരു ദേവത എന്ന പടം ഇറങ്ങിയിരുന്നു ഇതില്‍ കുടുംബം ഒരു സ്വര്‍ഗം എന്ന ചിത്രം ഇതിന്റെ തമ്പുരാന്‍ ആയിരുന്നു മദ്യപാനത്തിന്റെ ദൂഷ്യഫലം എല്ലാം അതില്‍ കാര്യമായി വിവരിച്ചു കണ്ടു , ബഹദൂര്‍ രാവിലെ എഴുനേറ്റ് കൈ വിരക്കുന്നതൊക്കെ സ്പിരിടിനെക്കാള്‍ എത്ര സുന്ദരം ആയി എടുത്തിരുന്നു , ഇതെന്തു പടം? ആ പഴയ് പടത്തില്‍ എന്തെങ്കിലും കഥ ഉണ്ടായിരുന്നു, ഇവിടെ എന്ത് കഥ? റോക്ക് ആന്‍ഡ്‌ റോള്‍ സിനിമയിലെ മോഹന്‍ലാല്‍ തന്നെ ഇവിടെയും , മഹാ ബുദ്ധിമാന്‍ , വീര കേസരി , ജെ എസ പ്രദീപിനെ അനുകരിച്ചു ഒരു ടീ വീ പരിപാടി നടത്തുന്ന ആള്‍, സര്‍വ പുശ്ചം , കുറെ വെള്ളമടി ആയി ഫാസ്റ്റ് ഹാഫ് തീരുന്നു

    സെക്കന്ഡ് ഹാഫ് ഒളിക്യാമറ വച്ച് നന്ദുവിന്റെ ജീവിതം ചിത്രീകരിക്കുന്നു പിന്നെ അയാള്‍ മദ്യപാനം നിര്‍ത്തി എന്ന് പറയുന്നു, ഇടയ്ക്കു റോക്ക് ആന്ഡ് റോളിലെ രോഹിണി ലാല്‍ കഥാ പത്രങ്ങള്‍ വേറെ ഒരു മോഡില്‍ കനിഹ ശങ്കര്‍ രാമകൃഷ്ണ ആയി വരുന്നു , കനിഹയുടെ അവയവ ഭംഗി വല്ലാത്ത ആങ്ങിളില്‍ കൂടി കാനിക്കുന്നത്കൊണ്ട് മാത്രമാണ് ഈ പരമ ബോറടി ഞാന്‍ കണ്ടിരുന്നത് , മോഹന്‍ ലാല്‍ അങ്ങ് ജീവിച്ചു പോലും എന്തോന്ന്‍ പ്രത്യേകത, ഹലോ പോലെ ഒക്കെ തന്നെ , മോഹന്‍ലാല്‍ വിചാരിച്ചാല്‍ വെള്ളമടി ഒരു ദിവസം കൊണ്ട് നിര്‍ത്താം നന്ദുവിന് പറ്റുന്നില്ല കാരണം നന്ദു ബുജി അല്ല പ്ലംബര്‍ ആണ് , ഒരു കൂര പടം അല്ലാതെന്തു ഇത്ര പുകഴ്ത്താന്‍ , ഈ പടത്തിലെ ബാര് പോലെ നല്ല ഒരു ബാര്‍ ഈ കേരളത്തില്‍ ഞാന്‍ എവിടെയും കണ്ടിട്ടില്ല , ഗ്ലാസ് കഴുകാന്‍ പോലും സമയം കിട്ടാത്തവിധം തിരക്കാണ് തിരുവനന്തപുരത്തെ എല്ലാ ബാറുകളും, അവിടെ ഉള്ള വൃത്തി ഹീനമായ ചുറ്റുപാടുകള്‍ കണ്ടാല്‍ ആരും കുടി നിര്‍ത്തും

    ReplyDelete
    Replies
    1. കഥ എന്നതു മാത്രമല്ല ഒരു സിനിമയെ നല്ലതാക്കുന്നത്‌.അതിണ്റ്റെ Totality ആണ്‌.വളരെ ചെറിയ കഥയുള്ള സിനിമ തന്നെ ഒരു നല്ല സന്ദേശം തരാന്‍ കഴിവുള്ള ബോറടിപ്പിക്കാത്ത ഒന്നായാല്‍ അതിനെ അംഗീകരിയ്ക്കുക തന്നെ വേണം.ഒരു കഥാപാത്രം വീരകേസരിയും,ബുദ്ധിമാനുമാകുന്നതില്‍ തെറ്റു തോന്നുന്നുമില്ല.രഘുനന്ദന്‍ എന്ന വ്യക്തി,ഈഗോ കാരണം ജീവിതം തന്നെ കൈവിട്ടുപോകുന്ന ഒരു മനുഷ്യനായാണല്ലോ സിനിമയില്‍ ചിത്രീകരിച്ചിരിയ്ക്കുന്നത്‌. അതൊരു സാധാരണ മലയാളം സിനിമയിലെ വീര നായക സങ്കല്‍പ്പം അല്ല. പിന്നെ മോഹന്‍ലാലിണ്റ്റെ അഭിനയം 'ഹലോ' എന്ന സിനിമയെപ്പോലെയെന്നു പറയുന്നതു തെറ്റാണ്‌.മോഹന്‍ലാല്‍ വളരെ നന്നായി സ്പിരിറ്റിലെ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്‌.'സ്പിരിറ്റ്‌' എന്ന ഈ സിനിമ എനിക്കും സുഹൃത്തുക്കള്‍ക്കും നന്നായി ആസ്വദിയ്ക്കാന്‍ സാധിച്ചു.രഞ്ജിത്തിണ്റ്റെ ഒരു നല്ല ചിത്രം തന്നെ ആണ്‌'സ്പിരിറ്റ്‌'. ഞാനൊരു മോഹന്‍ലാല്‍ ഫാന്‍ അല്ല കേട്ടോ.പിന്നെ കനിഹയെ ചില ആംഗിളുകളില്‍ കണ്ടിരിയ്ക്കാനേ കൊള്ളാവൂ,അതു സത്യം.................റിവ്യു നന്നായിട്ടുണ്ട്‌.

      Delete
    2. എന്തു സന്ദേശമാണീ സിനിമ നല്‍കുന്നത്?

      പണക്കാരന്‍ മദ്യപിച്ചാല്‍ കുഴപ്പമുണ്ടാകില്ല, പാവപ്പെട്ടവന്‍ മദ്യപിച്ചാല്‍ കട്ടപ്പൊക എന്ന സന്ദേശമോ?ദിവസം ​ഒരു ലിറ്റര്‍ വീതം മുന്തിയ ഇനം മദ്യം അകത്താക്കിയിട്ടും മോഹന ലാലന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിനു യാതൊരു കുഴപ്പവുമില്ല എന്ന സന്ദേശമോ? ഇത്രയും മദ്യം അകത്താക്കിയിട്ടും ഭംഗിയായി തന്നെ അയാള്‍  ജോലി ചെയ്യുന്നു. ഭാര്യ പിണങ്ങിപ്പോയിട്ടും മകന്‍ ഉപേക്ഷിച്ചു പോയിട്ടും അയാള്‍ ജീവിതമാസ്വദിച്ചു തന്നെ മുന്നോട്ടു പോകുന്നു. മുഴുക്കുടിയനാണ്. ജോലി ചെയ്യാന്‍ തടസമില്ല. ജീവിതം ആസ്വദിക്കാന്‍ തടസമില്ല. എന്താണിതു നല്‍കുന്ന സന്ദേശം?

      Delete
  5. 'Spirit' nalla entertainer aanu.Mohanlal,Nandu naannayi abhinayichu.Ella moolyangalum ulla nalla film.kattappoka review nannayi.abinandananagal:)

    ReplyDelete
  6. Ajith,Girish,കുര്യച്ചന്‍,സുശീലന്‍,Bhagath,Vishnu..അഭിപ്രായങ്ങള്‍ക്ക്‌ നന്ദി..

    ReplyDelete
  7. nalla presentation, vayichathellam.. keep going

    ReplyDelete
  8. നല്ല അവതരണം ....

    ReplyDelete

Related Posts Plugin for WordPress, Blogger...