Saturday 25 February 2012

തമിഴന്‌ വെള്ളം മലയാളിയ്ക്ക്‌ തേപ്പ്‌..

മലയാളിയുടെ മുല്ലപ്പെരിയാറു മോഹങ്ങള്‍ വീരചരമം പ്രാപിച്ചിട്ടു രണ്ടു മാസത്താളമായിരിക്കുന്നു.എന്തൊക്കെ ആയിരുന്നു?...ഭരണപക്ഷത്തിണ്റ്റെയും പ്രതിപക്ഷത്തിണ്റ്റെയും ജനനായകന്‍മാരുടെ ഉണ്ണാവ്രതങ്ങള്‍,മാധ്യമ സുഹൃത്തുക്കലുടെ തീപ്പൊരി ചര്‍ച്ചകള്‍,ജലസേചനണ്റ്റെ കട്ടൌട്ടുകള്‍,മത-രാഷ്ട്രിയ-സംസ്കാരിക നായകന്‍മാരുടെ വെല്ലുവിളികള്‍..എന്നിട്ടെന്തായി??.വിദഗ്ദ പഠനങ്ങളും തീര്‍പ്പു കല്‍പ്പിക്കലുകളും ഇനിയും വേണം പോലും.ശിവ ശിവ..ആടുത്ത മഴക്കാലത്തും നെഞ്ചില്‍ തീയുമായി മലയാളിയ്ക്ക്‌ ഇരിക്കെണ്ടി വരുമെന്നു തീര്‍ച്ചയായി..എന്തായാലും തമിഴണ്റ്റെ കുറെ ഇടി മലയാളിയ്ക്കും മലയാളിയുടെ ഇടി തമിഴനും കിട്ടിയതു തന്നെ മിച്ചം.ഇടി മാത്രമൊ ഉണ്ണാവ്രതം കിടന്നു ഗ്യാസ്‌ ട്രബിളിനു ചികിത്സ തേടുന്ന നമ്മുടെ വീരനായകന്‍മാരുടെ കാര്യമൊ?മാധ്യമ സുഹൃത്തുക്കളുടെയും ജനനായകന്‍മാരുടെയും വായില്‍ നിന്നു അനര്‍ഗ നിര്‍ഗളം പ്രവഹിച്ച ഉമിനീരില്‍ നിന്നും വൈദ്യുതി ഉല്‍പാദിപ്പിക്കാമായിരുന്നെങ്കില്‍ അടുത്ത കാലതൊന്നും വൈദ്യുതി ക്ഷാമം ഉണ്ടാകില്ലായിരുന്നു.ഭരണപക്ഷത്തിണ്റ്റെ തന്ത്രങ്ങളില്‍ ചിലതു ശ്രദ്ധേയമായി.പ്രധാനമന്ത്രിയെ കക്കൂസ്സില്‍ പോലും വിടാതെ ചര്‍ച്ച,ഹൈക്കമാണ്റ്റില്‍ സമ്മര്‍ദ്ധ തണ്റ്റ്രങ്ങള്‍.പക്ഷെ,എന്തു ചെയ്യാന്‍ കഴിയും?തമിഴണ്റ്റെ കോഴയമ്മച്ചി എല്ലാം നിഷ്പ്രയാസം തകര്‍ത്തു കളഞ്ഞത്രെ..കൊണ്ടും കൊടുത്തും പരിചയമുള്ള കോഴയമ്മച്ചിക്കു ആടിനെ പട്ടിയാക്കാനുള്ള വിദ്യ ആരും പഠിപ്പിച്ചു കൊടുക്കെണ്ടതില്ലല്ലൊ.റൂര്‍ക്കിയിലെ ഐ ഐ ടി ഇഞ്ചിനീരന്‍മാര്‍ക്കു വിവരമില്ലെന്നും വേണേല്‍ നാലാം ക്ളാസു ബിരുദധാരിയായ ഡോ.വൈക്കൊ പാണ്ടിയുടെ 'സ്പെഷ്യല്‍ പഠന റിപ്പോര്‍ട്ട്‌' ഹാജരാക്കാമെന്നും ആയമ്മ കല്‍പിച്ചത്രെ.അതു പ്രകാരം ജലനിരപ്പ്‌ ഇനിയും കൂട്ടണം പോലും.റിച്റ്റര്‍ സ്കെയിലിനെക്കളും കിറു കൃത്യമായ വൈക്കൊ സ്കെയില്‍ പ്രകാരം പതിനഞ്ചു പൊയിണ്റ്റുകള്‍ വരെയുള്ള ഭൂകമ്പം, ഡാം പുട്ടു പൊലെ താങ്ങുമത്രെ.ഇനി ഡാം പൊട്ടിയാല്‍ തന്നെ മലയാളിയുടെ കാല്‍ മുട്ടിനു താഴെ മാത്രമെ നനയുകയുള്ളെന്നും,കേരളത്തിലെ മൂന്നു ജില്ലകളിലെ പുരുഷന്‍മാര്‍ മുണ്ട്‌ പൊക്കിയുടുത്തും സ്ത്രീകള്‍ മൈക്രോ മിഡി പൊലുള്ള ആധുനിക വസ്ത്രങ്ങള്‍ ധരിച്ചാല്‍ വസ്ത്രം നനയുന്നതു ഒഴിവാക്കാമെന്നും പ്രസ്തുത റിപ്പൊര്‍ട്ടില്‍ പറയുന്നു.അതു കൂടാതെ കരികാല ചോളണ്റ്റെ കാലത്തു തമിഴണ്റ്റെ വെള്ളമില്ലാ തോട്ടില്‍ നിര്‍മിച്ച കല്ലണയുടെ ശക്തിയുടെ കാര്യം കൂടി ബോധിപ്പിച്ച്‌ ഒരു ചെറിയ രാഷ്ട്രീയ ഭീഷണി കൂടി മുഴക്കി, കോഴയമ്മച്ചി കെന്ദ്രത്തെ ചുരുട്ടി കക്ഷത്താക്കി പോയി എന്നാണു കേട്ടു കേള്‍വി.അതിനു ശേഷം നമ്മുടെ മുഖ്യനേയും ജലസേചനനേയും 'ആലുവാ മണപ്പുറത്തു കണ്ട പരിചയം പോലും' ദില്ലിയിലുള്ള ദുഷ്ട്ടന്‍മാര്‍ കാണിച്ചില്ലത്രെ.'തൂറിയവനെ ചുമന്നാല്‍ ചുമന്നൊനും നാറും' എന്നു പിറുപിറുത്തുകൊണ്ടു കേന്ദ്രത്തെ പ്‌രാകിക്കൊണ്ടു അടുത്ത വണ്ടി കേറി പാവങ്ങള്‍ നാടു പിടിച്ചെന്നാണു അസൂയാലുക്കള്‍ പറയുന്നത്‌.വഴിയില്‍ കണ്ട എല്ലാതിനെയും എതിര്‍ക്കുന്ന നമ്മുടെ പ്രതിപക്ഷ സഖാക്കന്‍മാരും പ്രതീകാത്മക ഏകദിന ഉണ്ണാവ്രതങ്ങള്‍ക്കു ശേഷം വാലും ചുരുട്ടി ഓടി എന്നാണു കേള്‍വി.ഇതൊക്കെ വലിയ കാര്യമാണോ,വെടിയുണ്ടകള്‍ വന്നേല്‍ സഖാക്കള്‍ വിരിമാറു കാണിച്ചു കൊടുത്തെനേ എന്നു നമുക്കറിയാമല്ലൊ?പിന്നെ എടുത്തു പറയെണ്ട ഒരു കാര്യം മാധ്യമ സുഹൃത്തുക്കലുടെ  ഛര്‍ദ്ദിച്ചതെല്ലാം വിഴുങ്ങിയുള്ള വിട വാങ്ങലാണു്‌.പുതിയ വാര്‍ത്തകള്‍ കിട്ടിയാലല്ലേ അരി മേടിക്കാന്‍ പറ്റൂ,പിള്ളേരെ വളര്‍ത്തേണ്ടെ.ഡാമിണ്റ്റെ സ്കോപ്പൊക്കെ ഏറിയാല്‍ രണ്ടു മാസം മാത്രം. ഇതൊക്കെ മനസ്സിലാക്കാന്‍ ജേര്‍ണലിസം പഠിയ്ക്കെണ്ട കാര്യമുണ്ടൊ അല്ലെ?
                                 എന്തൊക്കെയായാലും സ്വന്തം ജീവണ്റ്റെ വില മലയാളിയ്ക്ക്‌ മനസ്സിലായ സ്ഥിതിയ്ക്ക്‌ ഇനിയും നമ്മള്‍ക്കു കാത്തിരിയ്ക്കാം..പുതിയ പുതിയ തേപ്പുകള്‍ക്കായി..

7 comments:

  1. നമുക്ക് എല്ലിന്‍മുട്ടി എറിഞ്ഞ് തന്ന് അതിനെച്ചൊല്ലി കടിപിടി നടത്തിക്കുന്നത് അധികാരികളുടെ (മൂലധനശക്തികള്‍) അജണ്ടകള്‍ എതിര്‍പ്പില്ലാതെ നടത്തിയെടുക്കാനാണ്. അതുകൊണ്ട് മാധ്യമങ്ങളുടെ വലയില്‍ വീഴാതെ ബോധപൂര്‍വ്വം ജീവിക്കുക. കൈയ്യേറുക മാധ്യമങ്ങളെ. സിനിമ, മാധ്യമങ്ങള്‍, സംഗീതം ഇവക്ക് പണം നല്‍കരുത്. ടെലിവിഷന്‍ ഓഫ് ചെയ്യുക.

    ReplyDelete
  2. മുല്ലപ്പെരിയാര്‍ 'Congress' ബുദ്ധിപൂര്‍വ്വം കളിച്ചു അതൊരു വൈകാരിക പ്രശ്നമാക്കി മാറ്റി... ഇനി Supreme Court വിചാരിച്ചാലും ബാബറി മസ്ജിദു പോലെ ഇവിടെയൊന്നും നടക്കില്ല...
    കേരള ജനത യെ വിറ്റ കാശ് മാണി യുടെയും ജോസഫ്‌ ന്റെ യും കയ്യിലുണ്ട്...

    ReplyDelete
  3. ജഗദീശ്‌, അനൂപ്‌ അഭിപ്രായങ്ങള്‍ക്ക്‌ നന്ദി..

    ReplyDelete
  4. Is P J Joseph alive????

    ReplyDelete
  5. “പവനായി ശവമായി” എന്നു പറഞ്ഞാൽ എല്ലാമായി......ഇതിനോട് ചേർന്നുപോകുന്ന ഒന്ന് ...
    നാടകമേ ഉലകം !!!

    ReplyDelete
  6. "മാധ്യമ സുഹൃത്തുക്കളുടെയും ജനനായകന്‍മാരുടെയും വായില്‍ നിന്നു അനര്‍ഗ നിര്‍ഗളം പ്രവഹിച്ച ഉമിനീരില്‍ നിന്നും വൈദ്യുതി ഉല്‍പാദിപ്പിക്കാമായിരുന്നെങ്കില്‍ അടുത്ത കാലതൊന്നും വൈദ്യുതി ക്ഷാമം ഉണ്ടാകില്ലായിരുന്നു"
    സത്യം, ദാ പറഞ്ഞത് കറക്റ്റ്

    ReplyDelete

Related Posts Plugin for WordPress, Blogger...