കൊട്ടാരക്കരയിലെ കുഴഞ്ഞു മറിഞ്ഞു കിടന്ന രാജഭരണം ഒന്നു സട കുടഞ്ഞെണീറ്റതു ഈ
അടുത്തകാലത്താണ്.തമ്പ്രാന് സ്വാതന്ത്യ സമരത്തില്‍ പെട്ടു ജയില്‍
വാസത്തിലാരുന്നല്ലൊ.രാജാവില്ലാത്ത അവസ്ഥയില്‍ ഭരണം കയ്യാളാന്‍ കാത്തിരുന്നവരെയൊക്കെ
ഞെട്ടി തരിപ്പിച്ചു കൊണ്ടു ദിവസങ്ങള്‍ക്കകം രാജാവു ലാന്‍ഡ് ചെയ്തു.നീണ്ട 93 ദിവസത്തെ ജയില്‍ വാസവും കുറച്ചു മാസത്തെ പഞ്ചനക്ഷത്ര ഹോസ്പിറ്റലിലെ പീഡനമുറകളും അദ്ദെഹതെ പൂര്‍വാധികം ശക്തിമാനാക്കിയതേയുള്ളൂ.അദ്ദേഹത്തെ പീഡിപ്പിച്ച ജയില്‍
ജീവനക്കാരെയും ഉരുട്ടിയ ഡോക്ടര്‍മരെയും നമ്മള്‍ക്കു എത്ര അനുമോദിച്ചാലും
മതിയാകില്ല.അദ്ദേഹത്തെ ഈ അവസ്ഥയില്‍ നമ്മള്‍ക്കു തിരിച്ചു തന്നതിനു
കൊട്ടാരക്കരക്കാര് നിങ്ങളൊടു കടപ്പെട്ടിരിക്കുന്നു.യുവരാജാവിനെക്കാലും
ചെറുപ്പമായി മാറിയ പ്രകടനങ്ങളാണ് അദ്ദെഹം ഇപ്പൊള്‍ കാഴ്ച്ച വയ്ക്കുന്നത്. എത്ര
നിഷ്പ്രയാസമാണ് അദ്ദെഹം തണ്റ്റെ പ്രജയുടെ കരണം അടിച്ചു പൊളിച്ചത്..അതും ഈ 77 വയസ്സില്‍ എല്ലാവരുടെയും മുന്നില്‍ വച്ചു നല്ല ജാക്കി അച്ചായന് സ്റ്റൈയ്ലില്‍.ഈ
വീരചരിതം കെള്‍ക്കുമ്പോള്‍ തന്നെ നാമെല്ലം രോമാഞ്ച കഞ്ചുകമണിയുന്നു.അടികൊണ്ട പ്രജയുടെ കാര്യമാണു എറ്റവും കഷ്ടം.എന്തായാലും മോതിര കൈയ്ക്കു തന്നെ
കിട്ടിയതല്ലെ, നന്നായി.കുഞ്ഞിലെ നല്ല അടി കിട്ടിയിരുന്നെല്‍ ഇവനൊന്നും കണ്ടവണ്റ്റെ
കൂടെ നടക്കില്ലായിരുന്നുവെന്ന് കേട്ടവരൊക്കെ പറഞ്ഞത്രെ..അടി കൊണ്ട കരണം അമര്‍ത്തി തടവി സുഹൃത്തായ യുവരാജാവിനൊടു പ്രജ മൊഴിഞ്ഞു - 'വയസ്സും പ്രായവും ആയിപ്പോയി,ഇല്ലെല്‍ കാണിച്ചു
തരാമായിരുന്നു'..യുവരാജാവപ്പൊല് മനസ്സില്‍ പറഞ്ഞത്രെ- 'നീ കുറെ ഊഞ്ഞാലാടും..
അപ്പനാരാ മോന്'.
ഇങ്ങനെയൊരു മന്ത്രി പാർട്ടിക്കില്ലെന്നു കരുതും എന്ന് ഗണേശനെ പറ്റി പിള്ള # ഇങ്ങനെ ഒരു പാർട്ടിയുണ്ടെന്ന് തന്നെ കൊട്ടാരക്കരക്കാരല്ലാതെ ആരും കരുതിയിട്ടില്ല ...:)
ReplyDeleteകാട്ടിലെ തടി...തേവരുടെ...ആന......
ReplyDelete