Thursday 15 March 2012

മായാവതീ,നിങ്ങളൊന്നു പോയാ മതീ..

 ഉത്തര്‍പ്രദേശത്തിനു ബഹന്‍ജീയില്‍ നിന്നും,  കല്ലാനകളില്‍ നിന്നും മോചനം.. ഇനി യാദവ കാലം.38 വയസ്സുകാരനായ അഖിലേഷ്‌ യാദവ്‌ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി ആയിരിയ്ക്കുന്നു.രാഹുലണ്റ്റെ ഗ്ളാമറില്ലേലെന്താ,കളിയില്‍ ഒരല്‍പം മൂപ്പ്‌ തനിയ്ക്കാണെന്ന്‌ യാദവന്‍ തെളിയിച്ചു.സ്വന്തം ചിഹ്നമായ സൈക്കിളും ചവിട്ടി,മായമ്മയുടെ ആനകളെയും വീഴ്ത്തി,യാദവന്‍ താനൊരു ആണ്‍കുട്ടിയാണെന്നു തെളിയിച്ചു.'മത്തന്‍ കുത്തിയാല്‍ കുമ്പളം മുളയ്കില്ല' എന്നാണല്ലൊ ചൊല്ല്..മുലായമിണ്റ്റെ മോനൊടാ കളി.. ഉത്തര്‍പ്രദേശത്തിണ്റ്റെ പാറ പെറുക്കി ബഹന്‍ജീയ്ക്കിനി തണ്റ്റെ തന്നെ പാര്‍ക്കുകളില്‍ ശിഷ്ടകാലം കാറ്റും കൊണ്ട്‌ കപ്പലണ്ടി തിന്നിരിയ്ക്കാം.ഗവണ്‍മെണ്റ്റിണ്റ്റെ പണം പുട്ടടിച്ച്‌ നിര്‍മിച്ച ആനപ്രതിമകളെയും,തണ്റ്റെ തന്നെ കാക്ക തൂറിയ കല്‍പ്രതിമകളെയും നോക്കി അടുത്ത കുറച്ചു വര്‍ഷം സുഖമായി തള്ളി നീക്കാം.എന്തായാലും പ്രതിമകള്‍ തകര്‍ക്കാന്‍ താനില്ലെന്നും,ശിഷ്ടകാലം മായമ്മച്ചിയ്ക്കു അയവിറക്കിയിരിക്കാന്‍ അതു നില നിര്‍ത്തുമെന്നും യാദവന്‍ പറഞ്ഞത്രെ..പുതിയ കണക്കുകള്‍ പ്രകാരം തുശ്ചമായ 111  കോടിയുടെ സ്വത്തും,വെറും 380 കാരറ്റ്‌ വജ്രാഭരണങ്ങളും,ഒരു കിലോഗ്രാം സ്വര്‍ണവും,ഡെല്‍ഹി ജംഗ്ഷനില്‍ രണ്ടു മുറി മാടക്കടയും,62 കോടിയുടെ ചെറ്റപ്പുരയും, 9 ലക്ഷത്തിണ്റ്റെ ഏറ്റവും ചെറിയ ഒരു ഡിന്നര്‍ സെറ്റും മാത്രം സ്വന്തമായുള്ള വേദനിയ്ക്കുന്ന ഈ പാവം കോടീശ്വരിയ്ക്കു ഇനി കുറച്ചുകാലം ധൈര്യമായി ചൊറിഞ്ഞൊണ്ടിരിയ്ക്കാമെന്നാണു പൊതുജന സംസാരം.വൊട്ടര്‍മാരായാല്‍ ഇങ്ങനെ വേണം,പൊതു ജനം കഴുതകളല്ലെന്ന്‌ ഒരിക്കല്‍ കൂടി തെളിയിച്ചു കൊടുത്തല്ലൊ.ഇത്തരം മായമ്മമാര്‍ക്കൊരു ചെറിയ മലയാളി ഉപദേശം 'കൊടുത്താല്‍ കൊല്ലത്തും കിട്ടുമെണ്റ്റമ്മച്ചീ,ഓര്‍മ്മയിരിയ്ക്കട്ടെ..

3 comments:

  1. ഇതൊക്കെ ഇന്‍ഡ്യാമഹാരാജ്യത്തല്ലാതെ വേറെവിടെയെങ്കിലും നടക്കുമോ?

    ReplyDelete
  2. അതേ അജിത്ത്‌,നമ്മുടെ നാട്ടിണ്റ്റെ ശാപമാണ്‌ ഇങ്ങനെയുള്ള നേതാക്കള്‍.. .

    ReplyDelete
  3. ഇനിയും വരും ബഹന്‍‌ജി, പിന്നോക്കക്കാര്‍ക്കായി കരഞ്ഞ് വിലപിച്ച് വോട്ട് പിടിക്കാന്‍!!!
    ഇതല്ലാരുന്നോ, മൂന്നാം മുന്നണിയുടെ പ്രധാനമന്ത്രി!!! ഹെന്റമ്മോ!!

    ReplyDelete

Related Posts Plugin for WordPress, Blogger...