Sunday, 23 December 2012

പോയി കൊന്നേച്ചു വാടാ,നമ്മളൊന്നു സ്വീകരിക്കട്ടെ..

ഇറ്റാലിയന്‍ മരീനുകള്‍ക്ക്‌ ഇറ്റലിയില്‍ വമ്പന്‍ സ്വീകരണം.. കടലില്‍ മീന്‍ പിടിക്കാന്‍ പോയ രണ്ട്‌ ഇന്‍ഡ്യാക്കാരെ സാഹസികമായി വെടി വച്ചു കൊന്നിട്ടു വരുന്നവരെ രാഷ്ട്ട്രത്തിന്‌ ആദരിയ്ക്കാതിരിക്കാന്‍ പറ്റുമോ?അതും സ്വന്തം ബോട്ടില്‍ സ്വന്തം രാജ്യത്തിണ്റ്റെ സമുദ്രാതിര്‍ത്തിക്കകത്ത്‌ കിടന്നുറങ്ങുന്നവരെ കൊന്നു തള്ളിയത്‌ ചില്ലറ കാര്യമാണോ? ഇന്ത്യാ ഗവണ്‍മണ്റ്റ്‌ ചിലവില്‍ പത്തു മാസത്തെ നക്ഷത്ര ഹോട്ടലിലെ ക്രൂര തടവിനു ശേഷം തളര്‍ന്നു വന്നേക്കുവാണല്ലോ ധീര ജവാന്‍മാര്‍..ആരെ കൊന്നലെന്താ ആഘോഷങ്ങള്‍ മുടക്കാന്‍ നമ്മുടെ ഇന്ത്യന്‍ സര്‍ക്കാര്‍ സമ്മതിക്കില്ല കേട്ടോ.. രണ്ടല്ല രണ്ടായിരം പൌരന്‍മാരെ കൊന്നലും ഒരു വിദേശ പൌരന്‍ ക്രിസ്റ്റ്മസ്‌ ആഘോഷിച്ചില്ലേല്‍ നമ്മുടെ രാജ്യത്തിണ്റ്റെ സാംസ്കാരിക പൈതൃകം പൊയ്പ്പൊകുമല്ലോ?വീട്ടില്‍ കെറി സ്വന്തം തന്തയെ മുന്നിലിട്ടു തല്ലിയാലും 'ചേട്ടാ പോവല്ലേ,ഇരുന്നാട്ടേ,ചായ കുടിച്ചിട്ട്‌ പൊകാം',എന്ന ആതിഥ്യ മര്യാദാ മനോഭാവം എപ്പൊളും നമ്മള്‍ കാത്തു സൂക്ഷിക്കണമത്രെ..പ്രത്യേകിച്ച്‌ അന്യ നാട്ടുകാര്‍ വന്നു തല്ലിയാല്‌ കുറച്ചു ദിവസം വീട്ടില്‍ താമസിപ്പിച്ച്‌ ഊട്ടിയുറക്കിയേ വിടാന്‍ പാടുള്ളത്രേ.120  കോടി പൌരന്‍മാര്‍ ഉള്ള ഇന്ത്യാമഹാരാജ്യത്തില്‍ വെറും 200 ഇന്ത്യന്‍ പൌരന്‍മാരെ മാത്രം വെടി വച്ചു കൊന്ന കസബ്‌ എന്ന കുഞ്ഞാടിനെ പോലും തൂക്കിലേറ്റിയതിണ്റ്റെ പാപക്കറ അത്ര പെട്ടെന്ന്‌ മാഞ്ഞു പോകില്ലത്രെ. കപ്പലില്‍ ഇരുന്ന്‌ ഇറ്റാലിയന്‍ ധീര ജവാന്‍മാര്‍ വെള്ളമടിച്ചിരുന്ന്‌ ബോറടിച്ചപ്പോല്‍ രണ്ടു സാധാരണ ഇന്ത്യന്‍ പൌരമാരെ വെടി വച്ചു ഉന്നം നോക്കിയത്‌ ഇത്ര വലിയ തെറ്റാണോ?അതിനു വേണ്ടി ക്രിസ്മസ്‌ ആഘോഷം നിഷേധിയ്ക്കുന്നത്‌ തെറ്റാണെന്ന്‌ സര്‍ക്കാരും നാട്ടിലയച്ചത്‌ ഉചിതമായെന്ന്‌ മഹാനായ പാതിരിയും പറയുമ്പൊള്‍ നമ്മള്‍ വികാരഭരിതരാകാന്‍ പാടില്ല തന്നെ. പോയിട്ട്‌ പത്താം തീയതി ഇങ്ങു പോരുമല്ലോന്നേ..വന്നില്ലെല്‍ അപ്പം കാണാം കളി. എത്രയും പെട്ടെന്ന്‌ ചാര്‍ട്ട്‌ ചെയ്ത വിമാനത്തില്‍ നാട്ടിലേക്കയച്ച്‌ ക്രിസ്മസ്‌ ആഘോഷിപ്പിച്ചില്ലേല്‍ ദൈവകോപം ഇന്ത്യക്കു മൊത്തം കിട്ടുമത്രെ.. അതും മായനണ്ണന്‍ പ്രവച്ചിച്ച ഈ ലോകാവസാന കാലത്ത്‌ തന്നെ ഈ കൊടും പാപം വരുത്തി വയ്ക്കണൊ?
                                                    പല രാജ്യങ്ങളും സ്വന്തം നാട്ടില്‍ വന്ന്‌ പൌരന്‍മാരെ ഉപദ്രവിക്കുന്ന കുഞ്ഞാടുകളെ പീഡിപ്പിച്ചു കൊല്ലുന്നത്രെ..ഛെ..ആതിഥ്യ മര്യാദ ഇല്ലാത്തോന്‍മാര്‌,പ്‌ഫൂ...ഇവനെയൊക്കെ മായനണ്ണന്‍ കൊണ്ടു പോകും തീര്‍ച്ച...

Picture courtesy :ശ്രീ.വി.ആര്‍ . രാഗേഷ്‌

9 comments:

 1. അതിഥി ദേവോ ഭവ!
  വീട്ടുകാർക്ക് ഭാഗ്യമുണ്ടെങ്കിൽ ജീവിച്ചിരിക്കാം, അല്ലെങ്കിൽ നികുതി കൊടുത്തും സമരം ചെയ്തും ജലപീരങ്കിയിലെ വെള്ളം കുടിച്ചും മരിക്കാം.

  ReplyDelete
 2. ഇറ്റലി ഇന്ത്യയുടെ അത്ര അടുത്ത സുഹൃദ് രാജ്യമാണെങ്കില്‍ എന്തുകൊണ്ട് ബോഫോഴ്സ് കേസിലെ പ്രധാന പ്രതിയും കൊടും സാമ്പത്തിക കുറ്റവാളിയുമായ ഒക്ട്രാവിയോ ക്വട്രോചിയെ അറസ്റ്റ് ചെയ്ത് ഇന്ത്യയിലെ പോലീസിനും കോടതിക്കും കൈമാറുന്നില്ല???

  ഇറ്റലിയിലെ ജയിലുകളില്‍ വിചാരണ കാത്ത് കഴിയുന്ന എല്ലാ പ്രതികള്‍ക്കും അവരവരുടെ നാട്ടിലെ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ പ്രത്യേക അവധി നല്‍കാറുണ്ടോ???

  ReplyDelete
  Replies
  1. ഇറ്റലിയില്‍ തടവില്‍ കഴിയുന്ന 109 ഇന്ത്യാക്കാരുടെ വിവരം ആരാഞ്ഞ പി ബല്‍റാം എം പിയൊടു വിദേശകാര്യ സഹമന്ത്രിയായിരുന്ന ശശി തരൂറ്‍ മറുപടി പറഞ്ഞത്രെ 'ഇറ്റാലിയന്‍ സര്‍ക്കാര്‍ തടവുകാരെ പറ്റി രഹസ്യ വിവരം സൂക്ഷിക്കുന്നവാരാണ്‌ .അവരൊടു ആവശ്യപ്പെട്ടിട്ടും വിവരങ്ങള്‍ തരാന്‍ തയാറായിട്ടില്ല'.ആ ഇറ്റലിലെക്കാണു നമ്മള്‍ തടവുകാരെ വിട്ടയക്കുന്നത്‌..നമ്മളുടെ ഇന്ത്യയ്ക്കു മാത്രം യാതൊരു നയവുമില്ല,സര്‍ക്കാരിനാണേല്‍ നാണവുമില്ല..കഷ്ടം..

   Delete
 3. സായിപ്പല്ലേ മുമ്പില്‍..!!
  കവാത്ത് മറന്നുപോകും നമ്മള്‍

  ReplyDelete
 4. Enthu cheyyaan!

  Yeh hai India!!!

  Good one.

  ReplyDelete
  Replies
  1. jayanEvoor,Villagemaan/വില്ലേജ്മാന്‍,THOMA,ചീരാമുളക്,അജിത്തേട്ടാ.. അഭിപ്രായങ്ങള്‍ക്ക്‌ നന്ദി..

   Delete
 5. No More words.. Excellent critisizing....

  ReplyDelete
 6. Excellent post about the topic. Nice language and view. Great thoughts. Jewellers In Trivandrum All trivandrum details are included in this post. Trivandrum is a famous city in India.

  ReplyDelete

Related Posts Plugin for WordPress, Blogger...